India Covid Update : പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനം
കഴിഞ്ഞ 24 മണിക്കൂറുകളിൽ 51,667 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
New Delhi : രാജ്യത്ത് കോവിഡ് (Covid 19) കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറുകളിൽ 51,667 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 54,069 പേർക്കായിരുന്നു. ഇന്നലെത്തേക്കാൾ 4.4 ശതമാനം കുറവ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.
തുടർച്ചയായ 18 മതത്തെ ദിവസവും രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 5 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയ 2.98 ശതമാനമാണ്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,12,868 പേരാണ്.
തുടച്ചയായ 43 നാമത് ദിവസവും കോവിഡ് രോഗബാധിതരെക്കാൾ കൂടുതലാണ് രോഗവിമുക്തി നേടിവരുടെ എണ്ണം. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ കോവിദഃ രോഗബാധ സ്ഥിരീകരിച്ചത് 12,078 പേർക്കാണ്. മഹാരാഷ്ട്രയിൽ 9,844 പേർക്കും തമിഴ് നാട്ടിൽ 6,162 പേർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങൾ അനുസരിച്ച് കേന്ദ്ര സർക്കാർ വാക്‌സിനേഷൻ ഏറ്റെടുത്തതിന് ശേഷം 72 മണിക്കൂറുകൾ തികയുമ്പോൾ 2 കോടി പേർ രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ജൂൺ 21 മുതലാണ് രാജ്യത്ത് എല്ലായിടത്തും സൗജന്യമായി കേന്ദ്ര സർക്കാർ നേരിട്ട് വാക്‌സിൻ നല്കാൻ ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy