India Covid Update : രാജ്യത്ത് 11,106 പേർക്ക് കൂടി കോവിഡ് രോഗബാധ; 459 പേർ മരണപ്പെട്ടു
രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,44,89,623 ആയി ഉയർന്നു. മാത്രമല്ല രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,26,620 ആയി കുറഞ്ഞിട്ടുണ്ട്.
New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിൽ 11,106 കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,44,89,623 ആയി ഉയർന്നു. മാത്രമല്ല രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,26,620 ആയി കുറഞ്ഞിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ (Union Health Ministry) വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കുകളാണ് ഇത്.
രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരിൽ ഒരു ശതമാനത്തിൽ താഴെ പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 459 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 4,65,082 ആയി ഉയർന്നു.
ALSO READ : India COVID Update : രാജ്യത്ത് 11,919 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 470 പേർ മരണപ്പെട്ടു
കഴിഞ്ഞ 41 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 20000 ത്തിൽ താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 144 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 50000 ത്തിൽ താഴെ തന്നെ തുടരുകയാണ്.
ആളുകള്‍ Covid Vaccine സ്വീകരിക്കാന്‍ കാട്ടുന്ന വിമുഖതയാണ് ഇന്ത്യ കോവിഡിനെ അതിജീവിക്കുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് Serum Institute of India CEO Adar Poonawalla പറഞ്ഞു.
ALSO READ : India COVID Update : രാജ്യത്ത് 10,197 പേർക്ക് കൂടി കോവിഡ് രോഗബാധ; 301 പേർ മരണപ്പെട്ടു
വാക്സിന്‍ ഇന്‍ഡസ്ട്രി (Vaccine Industry) അക്ഷീണം പരിശ്രമിച്ചാണ് രാജ്യത്തിന് ആവശ്യമായ അളവില്‍ വാക്സിന്‍ നിര്‍മ്മിച്ചത്. എന്നാല്‍, ഇന്ന് 200 മില്യണ്‍ ഡോസ് വാക്സിന്‍ സംസ്ഥാനങ്ങളില്‍ ലഭ്യമാണ്', അദ്ദേഹം പറഞ്ഞു.
ALSO READ : Covid Vaccine സ്വീകരിക്കാനുള്ള മടിയാണ് മഹാമാരിയെ അതിജീവിക്കുന്നതിന് ഏറ്റവും വലിയ ഭീഷണി, Adar Poonawalla
എല്ലാ മുതിർന്നവരോടും എത്രയും വേഗം കോവിഡ് വാക്സിനേഷൻ (Covid Vaccination) എടുക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. വാക്സിൻ എടുക്കാനുള്ള മടിയാണ് ഈ മഹാമാരിയെ അതിജീവിക്കാനുള്ള ഏറ്റവും വലിയ ഭീഷണി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസത്തോടെ ഇതുവരെ വാക്സിന്‍ ലഭിക്കാത്ത എല്ലാ മുതിർന്നവർക്കും ആദ്യത്തെ ഡോസെങ്കിലും നൽകാനും ആളുകൾ അവരുടെ രണ്ടാമത്തെ കുത്തിവയ്പ്പ് എടുക്കുന്നുവെന്ന് ഉറപ്പാക്കാനുമായി സർക്കാർ വീടുതോറുമുള്ള വാക്സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ചിരിയ്ക്കുകയാണ് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...