Covid Vaccine സ്വീകരിക്കാനുള്ള മടിയാണ് മഹാമാരിയെ അതിജീവിക്കുന്നതിന് ഏറ്റവും വലിയ ഭീഷണി, Adar Poonawalla

ആളുകള്‍  Covid Vaccine സ്വീകരിക്കാന്‍ കാട്ടുന്ന വിമുഖതയാണ്‌  ഇന്ത്യ കോവിഡിനെ അതിജീവിക്കുന്നതില്‍   കാലതാമസം നേരിടാന്‍ കാരണമെന്ന്   Serum Institute of India  CEO Adar Poonawalla പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 18, 2021, 03:59 PM IST
  • എല്ലാ മുതിർന്നവരോടും എത്രയും വേഗം കോവിഡ് വാക്സിനേഷൻ (Covid Vaccination) എടുക്കാൻ Adar Poonawalla അഭ്യർത്ഥിച്ചു.
  • വാക്സിൻ എടുക്കാനുള്ള മടിയാണ് ഈ മഹാമാരിയെ അതിജീവിക്കാനുള്ള ഏറ്റവും വലിയ ഭീഷണി
Covid Vaccine സ്വീകരിക്കാനുള്ള  മടിയാണ് മഹാമാരിയെ അതിജീവിക്കുന്നതിന് ഏറ്റവും വലിയ  ഭീഷണി, Adar Poonawalla

New Delhi: ആളുകള്‍  Covid Vaccine സ്വീകരിക്കാന്‍ കാട്ടുന്ന വിമുഖതയാണ്‌  ഇന്ത്യ കോവിഡിനെ അതിജീവിക്കുന്നതില്‍   കാലതാമസം നേരിടാന്‍ കാരണമെന്ന്   Serum Institute of India  CEO Adar Poonawalla പറഞ്ഞു.

'വാക്സിന്‍ ഇന്‍ഡസ്ട്രി (Vaccine Industry) അക്ഷീണം പരിശ്രമിച്ചാണ്  രാജ്യത്തിന്‌ ആവശ്യമായ അളവില്‍ വാക്സിന്‍ നിര്‍മ്മിച്ചത്.   എന്നാല്‍, ഇന്ന് 200 മില്യണ്‍ ഡോസ്  വാക്സിന്‍  സംസ്ഥാനങ്ങളില്‍ ലഭ്യമാണ്',  അദ്ദേഹം പറഞ്ഞു. 

എല്ലാ മുതിർന്നവരോടും എത്രയും വേഗം  കോവിഡ്  വാക്സിനേഷൻ (Covid Vaccination) എടുക്കാൻ അദ്ദേഹം  അഭ്യർത്ഥിച്ചു.  വാക്സിൻ എടുക്കാനുള്ള  മടിയാണ് ഈ മഹാമാരിയെ അതിജീവിക്കാനുള്ള ഏറ്റവും വലിയ ഭീഷണി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: India COVID Update : രാജ്യത്ത് 11,919 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 470 പേർ മരണപ്പെട്ടു

അടുത്ത മാസത്തോടെ ഇതുവരെ വാക്സിന്‍ ലഭിക്കാത്ത എല്ലാ മുതിർന്നവർക്കും ആദ്യത്തെ ഡോസെങ്കിലും നൽകാനും ആളുകൾ അവരുടെ രണ്ടാമത്തെ കുത്തിവയ്പ്പ് എടുക്കുന്നുവെന്ന് ഉറപ്പാക്കാനുമായി  സർക്കാർ വീടുതോറുമുള്ള വാക്സിനേഷൻ കാമ്പെയ്‌ൻ ആരംഭിച്ചിരിയ്ക്കുകയാണ്  

ഇന്ത്യയിൽ ഏകദേശം 34.5   മില്യണ്‍  ആളുകള്‍ക്കാണ്  Corona Virus ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധയില്‍ ലോകത്ത് അമേരിക്കയ്ക്ക്  പിന്നിലാണ് ഇന്ത്യയുടെ  സ്ഥാനം. ഇന്ത്യയില്‍   464,000-ല്‍ അധികം ആളുകളാണ്  കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News