India COVID Update : രാജ്യത്ത് 132 ദിവസങ്ങൾക്ക് ശേഷം 30000 താഴെ മാത്രം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; 11,586 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്
രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും നാല് ലക്ഷത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.
New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 29,689 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ 132 ദിവസങ്ങളിൽ ആദ്യമായി ആണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 30000 ത്തിൽ താഴെ എത്തുന്നത്. അതുകൂടാതെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
അതുകൂടാതെ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും നാല് ലക്ഷത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് ആകെ 3.98 ലക്ഷം പേരാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ രോഗമുക്തരായത് ആകെ 42,263 പേരാണ്.
ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സംസ്ഥാനം കേരളമാണ്. കേരളത്തിലാകെ 11,586 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ളതും കേരളത്തിലാണ്. കേരളത്തിൽ ആകെ 1.37 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
മുമ്പ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധിച്ചിരുന്നത് മഹാരാഷ്ട്രയിലായിരുന്നു. എന്നാൽ ഇന്നലെ മഹാരാഷ്ട്രയിൽ 5,000ത്തിൽ താഴെ പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നത് 92,088 പേർ മാത്രമാണ്.
അതേസമയം കേരളത്തിൽ വൻ വാക്‌സിൻ ക്ഷാമമാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിന്‍ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണെന്നും മന്ത്രി (Health minister) പറഞ്ഞു.ചൊവ്വാഴ്ച വിതരണം ചെയ്യാൻ വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ് ഉള്ളത്. പല ജില്ലകളിലും വാക്‌സിന്‍ തീര്‍ന്നു കഴിഞ്ഞു. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...