India COVID Update : രാജ്യത്ത് 28,204 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; കഴിഞ്ഞ 147 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്
രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,19,98,158 പേർക്കാണ്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 28,204 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 147 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കോവിഡ് കേസുകളെക്കാൾ ഇന്ന് 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,19,98,158 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 373 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചത് ആകെ 4,28,628 പേരാണ്. നിലവിൽ ചികിത്സയിൽ കഴിയുന്നത് 3,88,508 പേരാണ്.
ALSO READ: Vaccine Shortage : സംസ്ഥാനത്ത് കനത്ത വാക്‌സിൻ ക്ഷാമം; 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ മുടങ്ങാൻ സാധ്യത
രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 97.45 ശതമാനമാണ്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോഡിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.87 ശതമാനമാണ്.
ALSO READ: Kerala covid update: ഇന്ന് 13,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 105
ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 13,049 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അത് കൂടാതെ 105 പേര് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇപ്പോൾ കനത്ത വാക്‌സിൻ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ALSO READ: India Covid Update : രാജ്യത്ത് 35,499 പേർക്ക് കോവിഡ് രോഗബാധ, പുകതിയിലേറെ കേസുകളും കേരളത്തിൽ നിന്ന്
രാജ്യത്ത് വലിയ സംസ്ഥാനങ്ങളായ രാജസ്ഥാൻ (13 കോവിഡ് കേസുകൾ), ഗുജറാത്ത് (19), മധ്യപ്രദേശ് (10), ബീഹാർ (43) എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഒരാൾ പോലും കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടില്ല. ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലും ആരും കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...