New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 35,499 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകളിൽ 447 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,19,69,954 ആണ്.
നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ 4,02,188 പേരാണ്. അതേസമയം രോഗം ബാധിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് രോഗമുക്തി നേടിയവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിൽ 39,686 പേർ രോഗമുക്തി നേടി. ഇത് വരെ ആകെ 3,11,39,457 പേരാണ് രോഗമുക്തി നേടിയത്. 4,28,309 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
ALSO READ : Covid-19 vaccine mixing: വാക്സിനുകൾ മിക്സ് ചെയ്ത് നൽകുന്നത് ഫലപ്രദമെന്ന് ICMR
രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇത് വരെ 50.86 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 16.11 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO READ : Onam 2021: കേരളത്തിൽ മൂന്നാഴ്ച ലോക്ക്ഡൗൺ ഇല്ല; ഓണ വിപണികൾ ഇന്ന് മുതൽ തുറന്നിടും
രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. ലോകാരോഗ്യ സംഘടന 5 ശതമാനത്തിന് താഴെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള രാജ്യങ്ങൾ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ALSO READ : Kerala COVID Update : ഇന്ന് 18,000ത്തിൽ അധികം കോവിഡ് കണക്ക്, പക്ഷെ TPR 13ന് മുകളിൽ തന്നെ
അതേസമയം കേരളത്തിന്റെ കാര്യം ആശങ്ക ജനകമാണ്. ഇന്നലെ 18,607 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റവിറ്റി 14 ശതമാനത്തിന് അരികിലാണ്. രാജ്യത്ത് റിപ്പോർട്ട് കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...