India COVID Update : വീണ്ടും ഉയർന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ; 48,786 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 1005 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.
New Delhi : രാജ്യത്ത് പ്രതിദിന കോവിഡ് (Covid 19) ബാധിതരുടെ എണ്ണം വീണ്ടും വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളിൽ 48,786 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതുകൂടാതെ കൂടാതെ കോവിഡ് രോഗബാധ മൂലം ഉണ്ടായ മരണനിരക്ക് ഇന്നലെ 4 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 1005 പേരാണ് കോവിദഃ രോഗബാധ മൂലം മരണപ്പെട്ടത്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3.04 കോടി കടന്നു.
അതെസമയം കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം (Delta Plus Variant) രാജ്യത്ത് ആശങ്ക സൃഷ്ടിക്കുകയാണ്. വാക്‌സിനും പ്രത്യേക മരുന്നുകള്‍ക്കും ഈ വകഭേദം വിധേയമല്ലെന്ന വിദഗ്ധരുടെ വിലയിരുത്തലാണ് ഇതിന്റെ പ്രധാന അടിസ്ഥാനം. 2020 ഡിസംബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റയില്‍നിന്ന് വകഭേദം സംഭവിച്ച വൈറസാണ് ഡെല്‍റ്റ പ്ലസ്. നിലവില്‍ 12ഓളം സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു. 50ഓളം ജീവനും കവര്‍ന്നിരുന്നു.
എന്നാല്‍, ലോകത്ത് ഡെല്‍റ്റ പ്ലസ് മാത്രമല്ല ആശങ്ക സൃഷ്ടിക്കുന്നതെന്നാണ് പുതിയ വിവരം. ഡെല്‍റ്റ പ്ലസിനെ പോലെയല്ലെങ്കിലും രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ വീണ്ടും നിശ്ചലമാക്കാന്‍ കഴിയുന്ന മറ്റു വകഭേദങ്ങള്‍ കൂടിയുണ്ടെന്നാണ് കണ്ടെത്തല്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിടുന്ന വിവരം അനുസരിച്ച് ആല്‍ഫ. ബീറ്റ, ഡെല്‍റ്റ എന്നിവയാണ് ആ വകഭേദങ്ങള്‍.
രാജ്യത്ത് രണ്ടാംതരംഗത്തില്‍ (Covid Second Wave) ഡെല്‍റ്റ വകഭേദം നാശം സൃഷ്ടിച്ചുകഴിഞ്ഞു. ഡെല്‍റ്റയുടെ വകഭേദമായ ഡെല്‍റ്റ പ്ലസാണ് പുതിയ ആശങ്കയുടെ ഉറവിടം. മറ്റു വൈറസിനേക്കാള്‍ അതിവേഗം ഇവക്ക് പടര്‍ന്നുപിടിക്കാനാകും. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തെക്കുറിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. 2020 ഡിസംബറില്‍ യു.എസില്‍ കണ്ടെത്തിയ വകഭേദമാണ് ആല്‍ഫ. യു.കെയാണ് വൈറസിന്റെ ഉറവിടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA