India Covid updates: പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 3.66 ലക്ഷം കേസുകൾ
24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ 3,66,499 ആണ്. ജീവഹാനി സംഭവിച്ചത് 3,748 പേർക്കും.
ന്യുഡൽഹി: രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ 3,66,161 ആണ്. ജീവഹാനി സംഭവിച്ചത് 3,754 പേർക്കും. കഴിഞ്ഞ നാലു ദിവസമായി നാല് ലക്ഷത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് (Covid19) കേസുകൾ 2,26,62,575 ആണ്. അതുപോലെ ഇതുവരെ കൊവിഡ് മൂലം ജീവഹാനി സംഭവിച്ചത് 2,46,116 പേർക്കാണ്. ഇതുവരെ 1,86,71,222 പേർക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. ചികിത്സയിലുള്ളത് 37,45,237 പേരാണ്.
Also Read: ഇൻഡോനേഷ്യയിൽ നിന്നും നാല് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ച് വ്യോമസേന
ഇതിനിടയിൽ രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി 180 ജില്ലകളിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാത്രമല്ല കഴിഞ്ഞ മൂന്നാഴ്ചക്കിടെ 54 ജില്ലകളിൽ പുതുതായി ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലയെന്നും മന്ത്രാലയം അറിയിച്ചു.
കണക്കുകൾ അനുസരിച്ച് 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിലാണ്. അതിൽ മൂന്നാം സ്ഥാനത്താണ് കേരളം. രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ കർണാടകയിലും തമിഴ്നാട്ടിലും ഇന്നുമുതൽ lockdown ആരംഭിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിയിലെ നോയിഡയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നാളെ മുതൽ 18 വരെ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...