ഇൻഡോനേഷ്യയിൽ നിന്നും നാല് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ച് വ്യോമസേന

ഇന്തോനേഷ്യ ഇന്ത്യയ്ക്കായുള്ള വൈദ്യ സഹായ ഉപകരണങ്ങള്‍ നല്‍കിയിരിക്കുകയാണ്.   

Written by - Zee Hindustan Malayalam Desk | Last Updated : May 10, 2021, 09:07 AM IST
  • ഇന്ത്യയ്ക്ക് കൊറോണ മഹാമരിയെ പ്രതിരോധിക്കാനായി വിദേശരാജ്യങ്ങളില്‍ നിന്നും സഹായം ഒഴുകിയെത്തുന്നു.
  • നാല് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളാണ് വ്യോമസേന ഇന്തോനേഷ്യയിലെ ജക്കാർത്തായിൽ നിന്നും കൊണ്ടുവന്നത്.
  • ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ വ്യോമസേനയുടെ താവളത്തിലേയ്ക്കാണ് കണ്ടെയ്നറുകളെത്തിയത്.
ഇൻഡോനേഷ്യയിൽ നിന്നും നാല് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ച് വ്യോമസേന

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൊറോണ മഹാമരിയെ പ്രതിരോധിക്കാനായി വിദേശരാജ്യങ്ങളില്‍ നിന്നും സഹായം ഒഴുകിയെത്തുന്നു. ഇന്തോനേഷ്യ ഇന്ത്യയ്ക്കായുള്ള വൈദ്യ സഹായ ഉപകരണങ്ങള്‍ നല്‍കിയിരിക്കുകയാണ്. 

നാല് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളാണ് (Oxygen ) ഇന്ത്യൻ വ്യോമസേന ഇന്തോനേഷ്യയിലെ ജക്കാർത്തായിൽ നിന്നും  ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ വ്യോമസേനയുടെ താവളത്തിലേയ്ക്കാണ് കണ്ടെയ്നറുകളെത്തിയത്.

Also Read: അസമിൽ പതിനഞ്ചാമത് മുഖ്യമന്ത്രിയായി Himanta Biswa Sarma ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിരവധി ലോകരാജ്യങ്ങള്‍ ഇന്ത്യക്കാവശ്യമായ എല്ലാ പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും എത്തിക്കുകയാണ്. ഓക്സിജന്‍ ലഭ്യത സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്ന തരത്തില്‍ കേന്ദ്രീകൃതമായിട്ടാണ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനവും.  പല ലോകരാജ്യങ്ങളില്‍ നിന്നും മൂന്നൂം നാലും ഘട്ട സഹായം എത്തിച്ചുകഴിഞ്ഞു. 

അതുപോലെതന്നെ ചെറു രാജ്യങ്ങളും ഇന്ത്യയ്ക്കായി മാസ്കുകളും മരുന്നുകളും എത്തിക്കുന്ന പരിശ്രമവും നടത്തുകയാണ്.  ഇന്ത്യന്‍ വ്യോമസേനയുടെ IAF Aircraft ആണ് നിരവധി രാജ്യങ്ങളില്‍ ചെന്ന് സഹായങ്ങള്‍ നേരിട്ട് വാങ്ങി ഇന്ത്യയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. വ്യോമസേനയുടെ IL-76 വിമാനമാണ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും കണ്ടെയ്നറുകൾ വിശാഖപട്ടണത്ത് എത്തിച്ചത്.  

Also Read: ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ 

ഇതിനിടയിൽ കഴിഞ്ഞ ദിസവം വ്യോമസേനയുടെ സി-17 വിമാനത്തില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ (Frankfurt) നിന്നും രണ്ട് ഓക്സിജന്‍ ജനറേറ്ററുകള്‍ മഹാരാഷ്ട്രയിലേക്ക് എത്തിച്ചിരുന്നു.  അതുപോലെതന്നെ ഇതേ വിമാനത്തിൽ 4 ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ പൂനെയിൽ നിന്നും ജാം നഗറിലേക്കും, 7 എണ്ണം ഗ്വാളിയാറിൽ നിന്നും റാഞ്ചിയിലേക്കും 2 എണ്ണം hindon ൽ നിന്നും റാഞ്ചിയിലേക്കും എത്തിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News