ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായി നിൽക്കെ ഒാക്സിജൻ പ്ലാൻറുകൾ ഇറക്കുമതി ചെയ്യാൻ ധാരണയായി. 23 പ്ലാൻറുകളായിരിക്കും ഒരാഴ്ചക്കുള്ളിൽ എത്തിക്കുക. ഇതിനായി വ്യോമസേനയുടെ സഹായം തേടും.


COMMERCIAL BREAK
SCROLL TO CONTINUE READING

സായുധ സേനകളുടെ (Armed Forces) ആശുപത്രികളിലായിരിക്കും ഒാക്സിജൻ പ്നാൻറുകൾ സ്ഥാപിക്കുക.മി​നി​ട്ടി​ല്‍ 40 ലി​റ്റ​ര്‍ ഓ​ക്‌​സി​ജ​നും മ​ണി​ക്കൂ​റി​ല്‍ 2,400 ലി​റ്റ​റും ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന പ്ലാ​ന്‍റു​ക​ളാ​ണ് എ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.


Also Read: Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിലേക്ക്; 2,263 പേർ കൂടി മരണപ്പെട്ടു


അതേസമയം ഇ​നി​യും കൂ​ടു​ത​ല്‍ ഓ​ക്സി​ജ​ന്‍ (oxygen) ഉ​ല്‍​പാ​ദ​ന പ്ലാ​ന്‍റു​ക​ള്‍ രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്തേ​ക്കു​മെ​ന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ജർമ്മനിയിൽ നിന്നുമാണ് പ്ലാൻറുകൾ ഇറക്കുമതി ചെയ്യുന്നത്.


രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഉ​ല്‍​പാ​ദ​ന ശാ​ല​ക​ളി​ല്‍​നി​ന്ന് ഡ​ല്‍​ഹി, യു​പി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍ വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ റെ​യി​ല്‍​വേ ഓ​ക്സി​ജ​ന്‍ എ​ക്സ്പ്ര​സു​ക​ള്‍ ഓ​ടി​ക്കും. ഓ​രോ ഓ​ക്സി​ജ​ന്‍ എ​ക്സ്പ്ര​സി​ലും 16 ട​ണ്‍ ഉ​ണ്ടാ​വു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.


Also Read: അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ


ലിക്വിഡ്  മെഡിക്കൽ ഒാക്സിജനുമായുള്ള ഒാക്സിജൻ ഏക്സ്പ്രസ്സ് മഹാരാഷ്ചട്രയിൽ നിന്നും വെള്ളിയാഴ്ച വൈകീട്ട് വിശാഖ പട്ടണത്ത് എത്തിയിരുന്നു. അതേസമയം രാജ്യത്തെ ഒാക്സിജൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടികാഴ്ച നടത്തിയിരുന്നു. ഒാക്സിജൻ ക്ഷാമത്തെ നേരിടാൻ കമ്പനികൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണം എന്നാണ് തീരുമാനം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.