കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ വീഴ്ച; കൊറോണ രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ..!

ഫോർട്ട് കൊച്ചി സ്വദേശിയായ സി കെ ഹാരിസിന്റെ മരണ കാരണം വെന്റിലേറ്റർ ട്യൂബുകൾ മാറികിടന്നത് മൂലമാണെന്ന നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  

Last Updated : Oct 19, 2020, 12:14 PM IST
  • മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടേയും ഓക്സിജൻ മാസ്ക് ശരിയായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
  • ചിലരുടെ വെന്റിലേറ്റർ ട്യൂബുകളുടെ അവസ്ഥയും ഇതാണെന്ന് മനസിലാക്കിയിട്ടും ഡോക്ടർമാർ ഇത് വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലയെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ വീഴ്ച; കൊറോണ രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ..!

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് രോഗി (Covid19 Patient) മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമെന്ന് റിപ്പോർട്ട്.  ഇത് സംബന്ധിച്ച് കളമശ്ശേരി നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ഫോർട്ട് കൊച്ചി സ്വദേശിയായ സി കെ ഹാരിസിന്റെ മരണ കാരണം വെന്റിലേറ്റർ ട്യൂബുകൾ മാറികിടന്നത് മൂലമാണെന്ന നഴ്സിങ് ഓഫീസറുടെ (Nursing Officer) ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  ഈ വിവരം ഡോക്ടർമാർ പുറത്തുവിടാത്തതിനാലാണ് ഉത്തരവാദികൾ രക്ഷപ്പെട്ടതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Also read: വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടേയും ഓക്സിജൻ മാസ്ക് (Oxygen mask) ശരിയായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയെന്നും മാത്രമല്ല ചിലരുടെ വെന്റിലേറ്റർ ട്യൂബുകളുടെ അവസ്ഥയും ഇതാണെന്ന് മനസിലാക്കിയിട്ടും ഡോക്ടർമാർ ഇത് വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലയെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.    

സംഭവത്തിൽ വിശദമായ  അന്വേഷണം വേണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. 

More Stories

Trending News