70 വർഷത്തിന് ശേഷം ചീറ്റകൾ ഇന്ത്യയിലേക്ക്; പ്രത്യേക ദൗത്യവുമായി ബോയിംഗ് 747
അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളെയുമാണ് നമീബിയയുടെ തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ നിന്ന് ബോയിംഗ് 747-400 ജംബോ വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
70 വർഷത്തിന് ശേഷം ചീറ്റപ്പുലികളെ എത്തിക്കാൻ പ്രോജക്ട് ചീറ്റയുമായി ഇന്ത്യ. സെപ്റ്റംബർ 15-ന് പ്രത്യേക ദൗത്യവുമായി ബോയിംഗ് 747 പ്രത്യേക കാർഗോ വിമാനം നമീബിയയിൽ എത്തി. 17-ന് വിമാനം ഗ്വാളിയോറിൽ ഇറങ്ങും. എട്ട് ചീറ്റകളെയാണ് രാജ്യത്ത് എത്തിക്കുന്നത്.
ഗ്വാളിയോറിൽ നിന്ന് വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററുകൾ പുലികളെ ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകുമെന്ന് പ്രോജക്ട് ചീറ്റ ചീഫ് എസ്പി യാദവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനമായ സെപ്റ്റംബർ 17-ന് മധ്യപ്രദേശിലെ അവരുടെ പുതിയ വീട്ടിൽ ചീറ്റകളെ വിടും.
Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ
ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്ന ആദ്യ ഭൂഖണ്ഡാന്തര ദൗത്യം കൂടിയാണ് ചീറ്റ പുനരവലോകന പദ്ധതി. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളെയുമാണ് നമീബിയയുടെ തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ നിന്ന് ബോയിംഗ് 747-400 ജംബോ വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
1952-ലാണ് ചീറ്റകൾക്ക് രാജ്യത്ത് വംശനാശം സംഭവിച്ചതായി സർക്കാർ പ്രഖ്യാപിച്ചത്.ഇതേ തുടർന്ന് 1970 മുതലാണ് രാജ്യത്ത് കൂടുതൽ ചീറ്റകളെ എത്തിക്കാൻ ശ്രമം തുടങ്ങിയത്. തുടർന്നാണ് നമീബിയയുമായി കരാറിൽ ഒപ്പ് വെച്ചത്.അഞ്ച് പെൺ ചീറ്റകൾക്ക് രണ്ട് വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുണ്ട്, ആൺ ചീറ്റകൾക്ക് 4.5 വർഷത്തിനും 5.5 വർഷത്തിനും ഇടയിലും പ്രായമുണ്ട്.
Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രശാന്ത് അഗർവാൾ, പ്രോജക്ട് ചീറ്റയുടെ മുഖ്യ ശാസ്ത്രജ്ഞനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡീനുമായ യാദ്വേന്ദ്രദേവ് വിക്രംസിൻഹ് ജാല എന്നിവരുൾപ്പെടെ എട്ട് ഉദ്യോഗസ്ഥരും വിദഗ്ധരും നമീബിയൻ ചീറ്റകളുടെ മേൽനോട്ടം വഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...