Viral Video: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ

Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വിവാഹത്തിനായി മണ്ഡപത്തിൽ എത്തി എങ്കിലും അവന്റെ മനസിൽ മറ്റെന്തോ ആയിരുന്നുവെന്ന്.  അതിന് അവസരം ലഭിച്ചപ്പോൾ വധുവിനെകൂടി ഞെട്ടിച്ചുകൊണ്ട് അവൻ അത് ചെയ്യുകയും ചെയ്തു. 

Written by - Ajitha Kumari | Last Updated : Sep 15, 2022, 12:44 PM IST
  • നിരവധി രസകരമായ വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ വിവാഹ വീഡിയോയും വരാറുണ്ട്
  • ചിലത് രസമുള്ളതും എന്നാൽ ചിലത് ശരിക്കും ഞെട്ടിക്കുന്ന തരത്തിലുള്ളതുമായിരിക്കും
Viral Video: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ

Viral Video: നിരവധി രസകരമായ വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ എപ്പോൾ എന്ത് തരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല.  ചില വീഡിയോകൾ കണ്ടാൽ നമുക്ക് രസം തോന്നുമെങ്കിൽ ചിലത് കണ്ടാൽ നമുക്ക് ഭയവും അത്ഭുതവുമൊക്കെയായിരിക്കും തോന്നുക.  സോഷ്യൽ മീഡിയയിൽ കൂടുതലായി വൈറലാകുന്ന വീഡിയോകളിൽ വിവാഹ വീഡിയോയും വരാറുണ്ട്. അതിലും ചിലത് രസമുള്ളതും എന്നാൽ ചിലത് ശരിക്കും ഞെട്ടിക്കുന്ന തരത്തിലുള്ളതുമായിരിക്കും.  ഒരുപാട് രസങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ആഘോഷമാണ് വിവാഹം. അതുകൊണ്ടുതന്നെ വിവാഹത്തിന്റെ ഒരുക്കം ഏതാണ്ട് മാസങ്ങൾക്ക് മുന്നേ തന്നെ തുടങ്ങുകായും ചെയ്യും. ശരിക്കും പറഞ്ഞാൽ കല്യാണ വീട്ടിൽ വേറൊരു അന്തരീക്ഷമാണെന്ന് തന്നെ പറയാം.  വിവാഹദിനം വധൂവരന്മാർക്ക് പുറമെ അവരുടെ ബന്ധുക്കളുടെ വ്യത്യസ്തമായ രസങ്ങളും ഉണ്ടാകും.  എന്നാൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയിൽ വരൻ ചെയ്യുന്നത് കണ്ടാൽ നിങ്ങൾക്ക് രസമൊന്നും തോന്നില്ല പകരം ശരിക്കും ഞെട്ടിത്തരിച്ചു പോകും സംശയമില്ല.  വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാർ വരണമാല്യം അണിയിക്കാൻ തയ്യാറിയായി നിൽക്കുന്നത്.  എന്നാൽ വരന്റെ മനസ്സിൽ മറ്റെന്തോ ആയിരുന്നുവെന്ന് പിന്നീടാണ് മനസിലായത്.  അതെന്താണെന്ന് വീഡിയോ കണ്ടാൽ അറിയാൻ കഴിയും.  

Also Read: മൂർഖന്മാരുടെ മുന്നിൽ കൂസാതെ ആൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എല്ലാ തയ്യാറെടുപ്പോടെയും എത്തുന്ന വരനേയും ബന്ധുക്കളേയും അതുപോലെ അവരെ ചിട്ടവട്ടമനുസരിച്ച് സ്വീകരിക്കുന്ന വധുവിന്റെ ആൾക്കാരേയും.  അടുത്ത ചടങ്ങായ വരണമാല്യം അണിയിക്കുന്ന ചടങ്ങാണ് നടക്കാൻ പോകുന്നത്.  ഇരുവരും ബന്ധുക്കളോടൊപ്പമാണ് നിൽക്കുന്നത്.  സമയമായപ്പോൾ വധു വരന് വരണമാല്യം അണിയിച്ചു അടുത്ത ഊഴം വരന്റെയായിരുന്നു.  വി വരൻ വധുവിനെ മാലയണിക്കാനായി മുന്നോട്ട് നീങ്ങിയപ്പോഴാണ് തന്റെ മനസിലുള്ള കാര്യം പുറം ലോകം അരിഞ്ഞത്.  അതായത് വധുവിനെ മാലയണിയിക്കുന്നതിന് പകരം വരൻ അണിയിച്ചത് വധുവിന്റെ അനിയത്തിയെയാണ്. ഒരു കൂസലുമില്ലാതെ വധുവിന്റെ അനിയത്തിയെ വരണമാല്യം അണിയിച്ച ശേഷം സന്തോഷം അടക്കാനാവാതെ കൈകൊട്ടി ചിരിക്കുന്ന വരനെയാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  ഇതുകണ്ട് ഞെട്ടിത്തരിച്ചു നിൽക്കുന്ന വധുവിനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.    വീഡിയോ കാണാം...

Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by (@its.chiku_)

Also Read: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ

തനിക്ക് വരണമാല്യം ചാർത്തുന്നതിന് പകരം തന്റെ സഹോദരിയെ മാല ചാർത്തിയതുകൊണ്ട് ശരിക്കും ഞെട്ടിപ്പോയി  വധു.  സോഷ്യൽ മീഡിയിൽ വൈറലാകുന്ന ഈ വീഡിയോ its.chiku_  എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, വീഡിയോ കണ്ടാൽ നമുക്ക് മനസിലാകും ഇതൊരു തമാശയ്ക്ക് ചെയ്ത വീഡിയോ മാത്രമാണെന്നും ഇതിലൊരു വാസ്തവവുമില്ലെന്നും.  എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 3.3M വ്യൂസും 94.3k ലൈക്‌സും ആണ് ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News