സ്കൂള്‍ തുറന്നാലും പോകണമെന്നില്ല... വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി -മാര്‍ഗരേഖ
സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇതില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ട്.
New Delhi: രാജ്യത്തെ സ്കൂളുകളും കോളെജുകളും തുറക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. Unlock 5.0 യുടെ ഭാഗമായാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.
അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊക്രിയാല്‍ (Dr. Ramesh Pokhriyal) മാര്‍ഗരേഖ പുറത്തിറക്കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെതാണ് അന്തിമ തീരുമാനം.
ALSO READ | ഓഗസ്റ്റ് 15ന് ശേഷം സ്കൂളുകള്‍ തുറന്നേക്കും, CBSE പരീക്ഷ ഫലങ്ങള്‍... -കേന്ദ്രമന്ത്രി പറയുന്നു
സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇതില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ട്. ഇതനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. COVID 19 മാര്‍ഗരേഖ അനുസരിച്ച് സ്കൂള്‍ തുറന്നാലും കുട്ടികള്‍ പോകണമെന്ന് നിര്‍ബന്ധമില്ല. വീട്ടിലിരുന്നു പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനു അനുമതി നല്‍കണം.
ALSO READ | സര്‍വ്വകലാശാലകളിലെ രാഷ്ട്രീയ നീക്കങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി
മാതാപിതാക്കളുടെ സമ്മതപത്രവുമായി വേണം വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്താന്‍. തിരക്കൊഴിവാക്കുന്ന രീതിയില്‍ ക്ലാസുകളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. കൊറോണ വൈറസ് (Corona Virus) വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കര്‍ശനമായി മാസ്ക്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കണ്ടയ്ന്‍മെന്‍റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വരേണ്ടതില്ലെന്നും സ്കൂളുകളില്‍ പൊതുചടങ്ങുകളോ പരിപടികളോ സംഘടിപ്പിക്കാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ALSO READ | IIT പ്രവേശന൦ 2020; പന്ത്രണ്ടാം ക്ലാസ് മിനിമം മാര്‍ക്ക് നിബന്ധനയില്ല!!
കൂടാതെ, സ്കൂള്‍ ക്യാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും സ്കൂളില്‍ ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഉറപ്പാക്കുകയും വേണം. അസുഖ അവധി ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജീവനകാര്‍ക്കും അവധി അനുവദിക്കുക.