പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരവുമായി സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പോഖ്രിയാല്‍ നിലപാട് വ്യക്തമാക്കിയത്.വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയാക്കാന്‍ എന്ത് വിലകൊടുക്കേണ്ടി വന്നാലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.കോളേജുകളെയും സര്‍വ്വകലശാലകളെയും അതില്‍ നിന്ന് ഒഴിവാക്കണം കേന്ദ്രമന്ത്രി അഭിപ്രായപെട്ടു.ഈ സര്‍ക്കാര്‍ രാഷ്ട്രീയ നീക്കങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തെ പറ്റി പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രച്ചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും അദ്ധേഹം ആരോപിച്ചു.
പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്‍റെ മൂല്യങ്ങളുമായി ബന്ധപെടുത്തിയുള്ളതാകുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ നയത്തിനെതിരെയും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തിലാണ്. അതേസമയം വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് തന്നെയാണ് തന്‍റെ നിലപാടെന്നും മന്ത്രി പറഞ്ഞു .പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.