Changing India To Bharat: ഇന്ത്യൻ ഭരണഘടനയിലെ 'ഇന്ത്യ' എന്ന വാക്കിന് പകരം 'ഭാരത്' എന്നാക്കി മാറ്റണമെന്ന് ആവശ്യവുമായി ബിജെപി എംപി ഹർനാഥ് സിംഗ് യാദവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിന്‍റെ പേര് 'ഇന്ത്യ' എന്നതിൽ നിന്ന് 'ഭാരത്' എന്നാക്കി മാറ്റണമെന്നും ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ആ വാക്ക് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ എന്ന വാക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയതാണ് എന്നും അത് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. 


Also Read:  Bypolls 2023: INDIAയുടെ ഐക്യത്തിന്‍റെ ആദ്യ പരീക്ഷണം!! ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ 6 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം  


"ഇന്ത്യ" എന്നതിനുപകരം "ഭാരത്" എന്ന വാക്ക് ഉപയോഗിക്കണമെന്ന് ഇപ്പോള്‍ രാജ്യം മുഴുവൻ ആവശ്യപ്പെടുന്നു,  'ഇന്ത്യ' എന്ന വാക്ക് ബ്രിട്ടീഷുകാർ നമുക്ക് നല്‍കിയ അധിക്ഷേപമാണ്, അപമാനമാണ്. എന്നാല്‍ 'ഭാരതം" എന്ന വാക്ക് നമ്മുടെ സംസ്‌കാരത്തിന്‍റെ പ്രതീകമാണ്, നമ്മുടെ ഭരണഘടനയിൽ മാറ്റം വരണമെന്നും അതിൽ 'ഭാരത്' എന്ന വാക്ക് ചേർക്കണമെന്നും താൻ ആഗ്രഹിക്കുന്നു, ഭാരതം എന്നത് വികാരം നിറഞ്ഞ ഒരു വാക്കാണ്. ജീവനുള്ള വാക്കാണ്. അത് നമുക്ക് ഊർജം നൽകുന്നു. ഒരു ഭക്തി അതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല." ബിജെപി എംപി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 



ജൂലൈ മാസത്തില്‍ രാജ്യത്തെ പ്രതിപക്ഷ സഖ്യം INDIA  - Indian National Developmental Inclusive Alliance രൂപീകരിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ എന്ന പേര് വീണ്ടും ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായത്.  അടുത്തിടെ  ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നത്  സംബന്ധിച്ച് സമാനമായ പ്രസ്താവന നടത്തിയിരുന്നു. മറ്റുള്ളവര്‍ക്ക് മനസ്സിലായോ ഇല്ലയോ എന്നത് പരിഗണിക്കാതെ നമ്മൾ "ഇന്ത്യ" എന്ന് പറയുന്നത്‌ പഴിവാക്കി പകരം നമ്മുടെ രാജ്യത്തിന്‍റെ പേര് "ഭാരത്" എന്ന് പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ അടുത്തിടെ ബിജെപി എംപി നരേഷ് ബൻസലും ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. 


അതേസമയം, ബിജെപി എംപിയുടെ ആവശ്യത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ്‌ നേതാവ് ജയറാം രമേശ് രംഗത്തെത്തി. 
 
ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കി മാറ്റണം എന്ന ആവശ്യത്തെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്‌തപ്പോൾ,  പേര് മാറ്റണമെന്ന ആവശ്യത്തിൽ പ്രതിപക്ഷത്തിന്‍റെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. രാഷ്ട്രപതി ഭവൻ സെപ്റ്റംബര്‍ 9 ന് ആസൂത്രണം ചെയ്തിരിയ്ക്കുന്ന G20 വിരുന്നിന് നല്‍കിയിരിയ്ക്കുന്ന  ക്ഷണക്കത്തില്‍  സാധാരണ ഉപയോഗിക്കാറുള്ള 'പ്രസിഡന്‍റ്  ഓഫ്  ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്‍റ്  ഓഫ് ഭാരത്' എന്നാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ എഴുതി. 


"ഇപ്പോൾ, ഭരണഘടനയിലെ ആർട്ടിക്കിൾ 1 ൽ ഇങ്ങനെ വായിക്കാം: 'ഭാരതം, അതായിരുന്നു ഇന്ത്യ, സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍, എന്നാൽ ഇപ്പോൾ ഈ "യൂണിയൻ ഓഫ് സ്റ്റേറ്റ്" പോലും ആക്രമണത്തിനിരയായിരിക്കുന്നു," അദ്ദേഹം ആരോപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.