Covid Third Wave: കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപന ഭീഷണിയില്‍, മുന്നറിയിപ്പുമായി US ഗവേഷക
ഇന്ത്യയില്‍ കോവിഡ് വ്യപനം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളായ കേരളം, മഹാരാഷട്ര, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കന്‍ എപിഡെമോളജിസ്റ്റ് ഭ്രമാര്‍ മുഖര്‍ജി (Bhramar Mukherjee)...
New Delhi: ഇന്ത്യയില്‍ കോവിഡ് വ്യപനം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളായ കേരളം, മഹാരാഷട്ര, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കന്‍ എപിഡെമോളജിസ്റ്റ് ഭ്രമാര്‍ മുഖര്‍ജി (Bhramar Mukherjee)...
കോവിഡ് -19 (Covid-19) കേസുകളുടെ ആഴ്‌ചതോറുമുള്ള വ്യാപന നിരക്ക് പഠിച്ചതിനുശേഷമായിരുന്നു ഇവരുടെ പ്രതികരണം. ആഴ്‌ചതോറുമുള്ള കോവിഡ് വ്യാപന നിരക്കില്‍ വര്‍ദ്ധനവ് കാണുന്നതിനാല്‍ ഈ സമയം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടതല്ല, മറിച്ച് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതാണ് എന്നും ഭ്രമാര്‍ മുഖര്‍ജി (Bhramar Mukherjee) പറഞ്ഞു.
കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭ്രമാര്‍ മുഖര്‍ജിയുടെ പ്രതികരണം. യൂണിവേഴ്സിറ്റി ഓഫ് മിഷിഗണില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറാണ് ഇവര്‍.
Also Read: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ വ്യാപനം കണക്കാക്കി പഠനങ്ങള്‍ നടത്തുകയാണ് മുഖര്‍ജിയും സംഘവും. ഫെബ്രുവരിയില്‍ ഇന്ത്യയിലുണ്ടായ കോവിഡ് രണ്ടാം തരംഗത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു .
കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്ര, കേരള, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ കോവിഡ് നിരക്ക് ഉയരുകയാണ്. ഡല്‍ഹിയിലും ചെറിയതോതില്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വൈറസ് വ്യാപനത്തിന്‍റെ കാര്യത്തില്‍ ഒരു ചെറിയ ഉയര്‍ച്ച പോലും വലിയ വ്യാപനത്തിലേയ്ക്ക് വഴി മാറാന്‍ അധികസമയം വേണ്ടിവരില്ല, വൈറസ് പടര്‍ന്നതിന് ശേഷം അതിനെ അടിച്ചമര്‍ത്തല്‍ വിഷമകരമാണ്. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഉടന്‍ തന്നെ ലോക്ഡൗണ്‍ ആവശ്യമായി വന്നേക്കാം, അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Covid Third Wave: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല, കാരണമിതാണ്
ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനസംഖ്യയ്ക്ക് അനുപാതമായി കുറഞ്ഞത് ഒരു കോടി ആളുകള്‍ക്കെങ്കിലും ഒരുദിവസം വാക്സിനേഷന്‍ നല്‍കിയിരിയ്ക്കണമെന്നും അവര്‍ പറഞ്ഞു. കുറഞ്ഞ വാക്സിനേഷന്‍ നിരക്ക് ഭാവിയില്‍ രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കണക്കുകള്‍ അനുസരിച്ച് ഞായറാഴ്ച 17 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ പ്രതിരോധ വാക്സിന്‍ നല്‍കിയത്.
കേരളo, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ 30 ശതമാനം പേര്‍ക്കാണ് ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ 20 ശതമാനം പേര്‍ക്കും നല്‍കി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...