കൊച്ചി: ഗൾഫ് യാത്രക്കാർക്ക് കൂടുതൽ സഹായം ലക്ഷ്യമിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആർ.ടി.പി.സിആർ പരിശോധനാ കേന്ദ്രം തുടങ്ങി. ദുബായ് അടക്കമുള്ള രാജ്യങ്ങളിൽ പ്രവേശനത്തിന് 48 മണിക്കൂർ മുൻപെടുത്ത് ആർടിപിസിആർ ഫലം ആവശ്യപ്പെടുന്നുണ്ട്.
ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ജൂണ്‍ 19ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശം പ്രകാരമാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടുന്നത്. കൂടാതെ രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്.
ALSO READ : സംസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ വാക്സിൻ നൽകും
മറ്റ് വിദേശ രാജ്യങ്ങളിലടക്കം ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞു. അതേസമയം ചില യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകൃത വാക്സിൻ ലിസ്റ്റിൽ കോവി ഷീൽഡ് ഇല്ലാത്തത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നില നിൽക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy