ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ട്രെയിൻ യാത്ര; അറിയേണ്ടതെല്ലാം
പദ്ധതിക്ക് ഇന്ത്യയിൽ ആകെ 2.95 കിലോമീറ്ററാണ് ഉള്ളത്. ബാക്കി 65.75 കിലോമീറ്റർ നേപ്പാളിലാണ്.
ന്യൂഡൽഹി: ബീഹാറിലെ ജയ്‌നഗർ മുതൽ നേപ്പാളിലെ ജനക്‌പൂരിലെ കുർത്ത വരെയുള്ള ഇന്ത്യ-നേപ്പാൾ റെയിൽ സർവീസ് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദേബയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ ഊർജം പകരാൻ പുതിയ ട്രെയിൻ സർവീസ് സഹായിക്കുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബീരേന്ദ്ര കുമാർ പറഞ്ഞു.
എട്ട് സ്റ്റേഷനുകളിലൂടെ 47 റോഡ് ക്രോസിംഗുകൾ, 15 പ്രധാനപ്പെട്ട പാലങ്ങൾ, 127 ചെറിയ പാലങ്ങൾ എന്നിവ കടന്നാണ് ട്രെയിൻ നേപ്പാളിൽ എത്തുക. ടിക്കറ്റ് നിരക്ക് 1000 രൂപ മുതലാകും ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. നേപ്പാളിൽ എത്തുന്നതിന് 11 മണിക്കൂറിലേറെ യാത്രയുണ്ടാകും.
ഇന്ത്യ-നേപ്പാൾ റെയിൽ സർവീസിനെ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ
1- പദ്ധതിക്ക് ഇന്ത്യയിൽ ആകെ 2.95 കിലോമീറ്ററാണ് ഉള്ളത്. ബാക്കി 65.75 കിലോമീറ്റർ നേപ്പാളിലാണ്.
2- നേപ്പാളിലെ ജയ്നഗറിനും ബിജൽപുരയ്ക്കും ഇടയിൽ ആദ്യമായി റെയിൽ സർവീസ് ആരംഭിച്ചത് 1937-ൽ ബ്രിട്ടീഷുകാരാണ്. 2001-ൽ നേപ്പാളിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഇത് താൽക്കാലികമായി നിർത്തിവച്ചു.
3- ഇന്ത്യ-നേപ്പാൾ റെയിൽ സർവീസിൽ ആകെ എട്ട് സ്റ്റേഷനുകളും ആറ് ഹാൾട്ട് സ്റ്റേഷനുകളും ഉണ്ടാകും.
4- 47 റോഡ് ക്രോസിംഗുകളും 15 പ്രധാന പാലങ്ങളും ഉണ്ടാകും. കൂടാതെ, 127 ചെറിയ പാലങ്ങളുണ്ട്.
5- ആദ്യഘട്ടത്തിൽ പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത അനുവദിക്കും. ചരക്ക് ഗതാഗതത്തിന് ഇത് 65 കിലോമീറ്ററായി പരിമിതപ്പെടുത്തും.
ഇന്ത്യ-നേപ്പാൾ ട്രെയിൻ യാത്രയ്ക്ക് ആവശ്യമായ രേഖകൾ
1- പാസ്പോർട്ട്
2- ഇന്ത്യാ ഗവൺമെന്റ്/സംസ്ഥാന ഗവൺമെന്റ്/യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രേഷന്റെയോ ഫോട്ടോ ഐഡന്റിറ്റി കാർഡ്
3- ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ്
4- നേപ്പാളിലെ ഇന്ത്യൻ എംബസി/കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ നൽകിയ എമർജൻസി സർട്ടിഫിക്കറ്റ്/ഐഡന്റിറ്റി സർട്ടിഫിക്കറ്റ്
5- 65 വയസ്സിന് മുകളിലുള്ളവരും 15 വയസ്സിന് താഴെയുള്ളവരും അവരുടെ പ്രായവും തിരിച്ചറിയൽ രേഖയും സ്ഥിരീകരിക്കുന്ന ഫോട്ടോഗ്രാഫിക് രേഖകളായ പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സിജിഎച്ച്എസ് കാർഡ്, റേഷൻ കാർഡ് മുതലായവ ഉണ്ടായിരിക്കണം.
6- ഒരു കുടുംബമാണ് യാത്ര ചെയ്യുന്നതെങ്കിൽ, മുതിർന്നവരിൽ ഒരാൾക്ക് മുകളിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള രേഖകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ, മറ്റ് അംഗങ്ങൾ സിജിഎച്ച്എസ് കാർഡ്, റേഷൻ കാർഡ്, കുടുംബവുമായുള്ള അവരുടെ ബന്ധം കാണിക്കുന്ന ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് എന്നിവ നൽകിയാൽ മതിയാകും.
7- ഡ്രൈവിംഗ് ലൈസൻസ്. ഐഡി കാർഡ് എന്നീ രേഖകളും ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA