Covid-19: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം? 24 മണിക്കൂറിനിടെ 50,000 കടന്ന് പ്രതിദിന രോഗികള്‍
രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 53,476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
New Delhi: രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 53,476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ നവംബര്‍ 6ന് ശേഷം ആദ്യമായാണ് 50,000ല്‍ അധികം പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 26,490 പേര്‍ രോഗമുക്തരായപ്പോള്‍ 251 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മുന്‍പ് 47,262 പേര്‍ക്ക് കോവിഡ് (Covid-19) സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധയില്‍ തുടര്‍ച്ചയായ വര്‍ധനവാണ് കാണുന്നത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. 1,12,31,650 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,692 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,95,192 പേരാണ് ചികില്‍സയില്‍ തുടരുന്നത്.
അതേസമയം, മഹാരാഷ്ട്രയിലും പഞ്ചാബിലും ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 % പേരും 45 വയസിന് മുകളിലുള്ളവരാണ്. ഇന്ത്യയിലൊട്ടാകെ കോവിഡ് മരണനിരക്ക് 1.37% ആണെങ്കിൽ 45 വയസിന് മുകളിലുള്ളവരുടെ മരണനിരക്ക് 2.35% ആണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
Also read: Kerala Covid Update: സംസ്ഥാനത്ത് ഇന്ന് 1989 പേർക്ക് കോവിഡ്, സമ്പർക്കത്തിലൂടെ ബാധിച്ചവർ 1746
45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് കൂടുതൽ സംരക്ഷണം നൽകേണ്ടത് അനിവാര്യമാണ്. അതിനാലാണ് ഏപ്രിൽ 1 മുതൽ രാജ്യത്ത് 45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്‌സിനേഷൻ നടത്തുന്നതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.