തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ് (Covid) സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1746 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഏറ്റവുമധികം രോഗികളുള്ളത് കോഴിക്കോടാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) നിരക്ക് 3.9 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,28,61,734 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 12 മരണങ്ങളും സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് (Negative) ആയി. തിരുവനന്തപുരം 175, കൊല്ലം 135, പത്തനംതിട്ട 104, ആലപ്പുഴ 111, കോട്ടയം 128, ഇടുക്കി 59, എറണാകുളം 171, തൃശൂര്‍ 185, പാലക്കാട് 45, മലപ്പുറം 185, കോഴിക്കോട് 296, വയനാട് 43, കണ്ണൂര്‍ 147, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,82,668 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
ALSO READ: Corona കൈകാര്യം ചെയ്യുന്നതിലെ പിഴവ് വാർത്തയാക്കി; BBC ചാനലിന് വിലക്കേർപ്പെടുത്തി China
സംസ്ഥാനത്തെ 1,27,105 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 3746 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 534 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.