ആറ് ആണവ അന്തർവാഹിനികൾ ഇന്ത്യ വാങ്ങിയേക്കും ലക്ഷ്യം ചൈനയെ ഒതുക്കൽ
ഇത്തരത്തിലുള്ള ഒരു ഡസനോളം അന്തർവാഹിനികൾ ചൈന നിലവിൽ ഉപയോഗിക്കുന്നുണ്ട്.
ന്യൂഡൽഹി: അത്യാധുനിക ശേഷിയുള്ള ആറ് ആണവ അന്തർവാഹിനികൾ (Nuclear Submarines) കൂടി ഇന്ത്യ വാങ്ങിയേക്കും. ചൈനയുടെ ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കടൽ വഴിയുള്ള എല്ലാ കടന്നുകയറ്റങ്ങളും തടയുക തന്നെയാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഇതിനായി നാവിക സേന കേന്ദ്ര സർക്കാരിൻറെ അനുമതി തേടിയതായാണ് സൂചന. നിലവിൽ നാവികസേന ഉപയോഗിക്കുന്ന അന്തർവാഹിനിയേക്കാൾ നിരവധി മടങ്ങ് കഴിവുള്ള അന്തർവാഹിനിയാണിതെന്നാണ് നാവികസേന പറയുന്നത്.
സേനാ കമാൻഡർമാരുടെ സംയുക്ത സമ്മേളനത്തിൽ നാവിക സേന (Indian Navy) ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അന്തർവാഹിനികൾ നിർമ്മിക്കാൻ രാജ്യത്ത് സൌകര്യമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം ചൈന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12,000 ടൺ റെൻഹായ് ക്ലാസ് ഡിസ്‌ട്രോയേഴ്‌സിനെ നിർമ്മിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ച സാഹചര്യത്തിലാണ് നാവിക സേനയുടെ തീരുമാനം.
ALSO READ : BHEL Recruitment 2021: ബിഎച്ച്ഇഎൽ 40 ട്രെയ്നികളുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 26
ഇന്തോ പസഫിക് (Pacific) മേഖലയിൽ ഒരു തവണ പോലും പ്രതലത്തിലേയ്ക്ക് ഉയരാതെ നിരീക്ഷണം നടത്താൻ ഈ അന്തർവാഹിനികൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ഒരു ഡസനോളം അന്തർവാഹിനികൾ ചൈന നിലവിൽ ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 095 ആണ് ചൈനയുടെ പക്കലുള്ള അത്യാധുനിക ആണവ അന്തർവാഹിനിയെന്നും നാവിക സേന ചൂണ്ടിക്കാട്ടി.
ALSO READ : PUBG Lite: ഏപ്രിൽ 29 ഒാടെ പബ്ജി ലൈറ്റും പൂട്ടിക്കെട്ടും, യഥാർഥ പബജി തിരികെ എത്തുമോ?
ആത്മനിർഭർ ഭാരതിന് കീഴിൽ റഷ്യ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി ചേർന്ന് അന്തർവാഹിനികൾ വികസിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. നിലവിൽ ഫ്രാൻസാണ് ഇന്ത്യയുടെ ഡീസൽ അറ്റാക്ക് അന്തർവാഹിനിയായ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത് കൂടാതെ അകുല ക്ലാസ് അന്തർവാഹിനി ഇന്ത്യ തന്നെ റഷ്യയിൽ നിന്നും കരാറിന് എടുത്തിട്ടുണ്ട്. ഇതിന്റെ കാലാവധി അവസാനിച്ചാൽ മറ്റൊരു അകുല ക്ലാസ് അന്തർവാഹിനി റഷ്യയിൽ നിന്നും വാങ്ങാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.