NEW DELHI: ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 11% സാമ്പത്തിക വളർച്ച നേടുമെന്ന് ആനുവൽ എക്കണോമിക് സർവെ (Annual Economic Survey).കോവിഡ് രോഗബാധയെ തുടർന്ന് രാജ്യം വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. കൊറോണ വൈറസ് വാക്‌സിനേഷൻ ഡ്രൈവും ഉപഭോക്താക്കളിൽ ഉണ്ടായ വർധനവും ഇതിന് കാരണമാകുമെന്നാണ് സർവെ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടപ്പ് സാമ്പത്തിക വർഷത്തിൽ 7.7% മാത്രമായിരിക്കും സാമ്പത്തിക വളർച്ച. 40 വര്ഷത്തിടയിൽ ഏറ്റവും ചുരുങ്ങിയ സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തേത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ജിഡിപി (GDP) 23.9 ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അത് 7.5 ശതമാനം മാത്രമാക്കി മാറ്റുന്നതിൽ സർക്കാർ (Government) വിജയിച്ചു. 


ALSO READ: Budget Session 2021: കാർഷിക നിയമങ്ങൾ ചരിത്രപരം: Ram Nath Kovind


ഏഷ്യയിലെ മൂന്നാത്തെ വലിയ സമ്പത്ത് വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തിക ശേഷി കോവിഡ് വാക്‌സിനേഷൻ (Covid Vaccination) ആരംഭിച്ചത് മൂലം അടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ച 11 ശതമാനത്തിലെത്തിക്കാൻ സാധിക്കുമെന്നും സാധാരണ നിലയിൽ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  


മറ്റ് പല രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിലും  കോവിഡ് മഹാമാരി (Covid 19) വലിയൊരു അടി തന്നെ ആയിരുന്നു. ഈ വർഷം ഇന്ത്യ V ആകൃതിയിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോവിഡിന് മുമ്പ് നിലനിന്ന സാമ്പത്തിക അവസ്ഥയിലേക്ക് തിരിച്ചെത്തണമെങ്കിൽ ഏറ്റവും കുറഞ്ഞത് 2 വർഷമെങ്കിലും ആവശ്യമാണ്.


ALSO READ: Budget Session 2021: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം


തിങ്കളാഴ്ച  കേന്ദ്ര ധനമന്ത്രി (Finance Minister) 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി ആണ് ബജറ്റ് സെഷന്റെ ആദ്യ പടിയായി എക്കണോമിക് സർവെ റിപ്പോർട്ട് ഇന്ന് അവതരിപ്പിച്ചത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അടുത്ത വർഷം മെച്ചപ്പെടുമെന്ന സർവേ റിപ്പോർട്ട് ശുഭാപ്തി വിശ്വാസം നൽകുന്നുണ്ടെങ്കിലും ഇന്ത്യൻ സർക്കാരിന്റെ വർധിച്ച് വരുന്ന കടങ്ങൾ ഇനിയും വർധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.