Covid പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി റഷ്യയും; റഷ്യൻ നിർമ്മിത വാക്സിൻ ഇന്ത്യയിലെത്തി
ആദ്യ ബാച്ച് വൈകിട്ട് നാല് മണിയോടെ ഹൈദരാബാദിലെ വിമാനത്താവളത്തിലാണ് എത്തിയത്. 1,50,000 ഡോസ് വാക്‌സിനുകളാണ് എത്തിയത്.
ഹൈദരാബാദ്: റഷ്യ വികസിപ്പിച്ചെടുത്ത കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് v വാക്സിൻ ഇന്ത്യയിലെത്തി. ആദ്യ ബാച്ച് വൈകിട്ട് നാല് മണിയോടെ ഹൈദരാബാദിലെ വിമാനത്താവളത്തിലാണ് എത്തിയത്. 1,50,000 ഡോസ് വാക്‌സിനുകളാണ് എത്തിയത്.
നിലവിൽ വാക്‌സിന്റെ (Corona Vaccine) പരീക്ഷണങ്ങൾ വിദേശരാജ്യങ്ങളിൽ പൂർത്തിയായിട്ടുണ്ട് മാത്രമല്ല ഈ വാക്‌സിൻ 97 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ സ്പുട്‌നിക് v വീണ്ടും പരീക്ഷിക്കേണ്ടെന്നാണ് തീരുമാനം.
Also Read: മധ്യപ്രദേശിൽ വാക്സിൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് 2,40,000 ഡോസ് കൊവിഡ് വാക്സിൻ
മാത്രമല്ല മൂന്നാം ഘട്ട വാക്സിനേഷനിൽ (Vaccination) ഈ റഷ്യൻ വാക്സിനും ഇന്ത്യ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ഇന്നുമുതൽ രാജ്യത്ത് പലയിടത്തും 18 വയസ്സിന് മുകളിലുളള എല്ലാവർക്കും വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്പുട്‌നിക് v വാക്‌സിൻ ഡോസുകൾ എത്തിയത് വളരെയധികം ആശ്വാസകരമാണ്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ എല്ലാ പിന്തുണയും നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Also Read: ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ ഡോക്ടർ ഉൾപ്പെടെ എട്ട് പേർ കൂടി മരിച്ചു
കഴിഞ്ഞ മാസമാണ് രാജ്യത്ത് സ്പുട്‌നിക് v വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നൽകിയത്. ഇതുകൂടാതെ 2 ലക്ഷം ഡോസ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തിക്കുമെന്നു റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മയും അറിയിച്ചിട്ടുണ്ട്. ജൂണിനകം ഏതാണ്ട് 50 ലക്ഷം ഡോസ് ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് വിവരം. കൂടാതെ ഈ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുള്ള സൗകര്യവും ഒരുക്കും എന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...