Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,28,01,785 ആയി. ഇതിൽ 1,17,92,135 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 1,15,736 പേർക്കാണ്.
ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,28,01,785 ആയി. ഇതിൽ 1,17,92,135 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കൊറോണ നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് പറ്റിയ വീഴ്ചയാണ് വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണമായത്.
കഴിഞ്ഞ ദിവസം 59,856 പേർ രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്. ഇതോടെ നിലവിൽ 8,43,473 പേരാണ് വിവിധയിടങ്ങളിലായി ഇനി ചികിത്സയിലുള്ളത്. കൊറോണ രോഗബാധ കാരണം രാജ്യത്ത് കഴിഞ്ഞ ദിവസം 630 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത് ആകെ മരണം 1,66,177 ആയിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയ്ക്ക് പുറമെ കർണാടക, തമിഴ്നാട്, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്.
കൊറോണ വ്യാപനം കൂടുന്നതനുസരിച്ച് പരിശോധനകളും കൂടുന്നുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 12,08,329 സാമ്പിളുകളാണ്.
ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 25,14,39,598 ആയി ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...