Nwe Delhi: ലോകം വീണ്ടും കോവിഡ് ഭീതിയിലേയ്ക്ക് നീങ്ങുമ്പോള്‍   പ്രതിദിന  കോവിഡ്  (COVID-19) ബാധിതരുടെ വര്‍ദ്ധനവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി  ഇന്ത്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,149 പേര്‍ ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചത്.  കൂടാതെ, 480 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 


ഇതോടെ,  രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 79,09,960ആയി. 1,19,014പേര്‍ക്ക് ജീവഹാനി സംഭവിച്ചു.   6,53,717പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 71,37,229പേര്‍ രോഗമുക്തരായി. 59,105പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത്. 9,39,309 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 10,24,62,778 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. 


അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടര്‍ന്നുവന്ന മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്‍റെ  തോത്  ഗണ്യമായി കുറഞ്ഞത്‌ ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 6,059 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ കഴിഞ്ഞദിവസം 4,439 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  കര്‍ണാടകയില്‍ രോഗികളേക്കാള്‍ രോഗ മുക്തരുടെ നിരക്ക് ഇരട്ടിയിലധികമാണ്. 10,106 പേരാണ് കഴിഞ്ഞദിവസം രോഗമുക്തരായത്. 


മുന്‍പ്, പ്രതിദിന കോവിഡ് രോഗികളുടെ  എണ്ണം ഒരു ലക്ഷത്തിനരികെ വരെ എത്തിയ  സാഹചര്യമുണ്ടായിരുന്നു .  എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിനരികെയാണ്. ഇത് രാജ്യത്തിന് നല്‍കുന്നത് വലിയ ആശ്വാസമാണ്. കൂടാതെ,  90% കടന്നാണ്  രാജ്യത്തെ രോഗമുക്തി നിരക്ക്
 
Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ കുറയുന്നു; 90% കടന്ന് രോഗമുക്തി നിരക്ക്. രോഗികളെക്കാള്‍ കോവിഡ് മുക്തി നേടുന്നവരാണ് പ്രതിദിന കണക്കില്‍ മുന്നില്‍.


Also read: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ നീക്കം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈ​ല​ജ


ഏകദേശ കണക്കുകള്‍ പ്രകാരം 3.6ലക്ഷം കോവിഡ് കേസുകളാണ് ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍ ആഴ്ചയിലെ കണക്ക് വച്ചു നോക്കുമ്പോള്‍ 15.7% വരെ കുറവ് വന്നിട്ടുണ്ട്.