India Covid cases: രാജ്യത്ത് 24 മണിക്കൂറിനിടെ 10,093 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 57, 542 ആയി
Covid Updates: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 57,542 ആയി ഉയർന്നു.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 10,093 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സജീവമായ കേസുകളുടെ എണ്ണം 57,000 ആണ്. പുതിയ കേസുകൾ കൂടി ഉൾപ്പെടുത്തുന്നതോടെ, ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം ഞായറാഴ്ച 57,542 ആയി ഉയർന്നു. ഇത് മൊത്തം കേസുകളുടെ 0.13 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 മരണങ്ങൾ രേഖപ്പെടുത്തിയതോടെ മരണസംഖ്യ ആകെ 5,31,114 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമായി ഉയർന്നു. ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന, ഒഡിഷ, ഛത്തിസ്ഗഡ്, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്.
അതേസമയം, ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകൾ ഉയരുമെങ്കിലും കോവിഡിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...