COVID-19 Latest Updates: കൊവിഡ് കേസുകൾ ഉയർന്ന് തന്നെ: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ പ്രതിദിനം വർധിച്ചുവരികയാണ്. 11000ൽ അധികം ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 12:14 PM IST
  • ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.
  • രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.
  • അതേസമയം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
COVID-19 Latest Updates: കൊവിഡ് കേസുകൾ ഉയർന്ന് തന്നെ: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. പ്രതിദിന രോ​ഗികളുടെ എണ്ണം വലിയ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. 

ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരം​ഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും വിലയിരുത്തലുണ്ട്. ‌രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തയാറാക്കിയ കണക്കാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News