ന്യൂഡൽഹി: India Covid Updates: രാജ്യത്തിന് ആശ്വാസമെന്നോണം കൊറോണ പ്രതിദിന രോഗികളുടെ (India Covid Update) എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


24 മണിക്കൂറിനിടെ ജീവൻ പൊലിഞ്ഞത് 549 പേർക്കാണ് ഇതോടെ രാജ്യത്ത് കൊറോണ (Covid19) ബാധിച്ച് മരിച്ചവരുടെ എണ്ണം 4,57,740 ആയിട്ടുണ്ട്.


Also Read: Kerala COVID Vaccination : സംസ്ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ 50 ശതമാനം പൂർണമായി; ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനത്തിലേക്ക് അടുക്കുന്നു


കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 13,543 പേരുടെ പരിശോധനാ ഫലം ദിവസം നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3. 36 കോടിയായി ഉയർന്നു. നിലവിൽ 1,61,555 പേരാണ് ചികിത്സയിൽ കഴിയുന്നത്.


 



 


ഇതുവരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിത് 3,42,60,470 പേർക്കാണ്. എന്നാൽ ഇതിന്റെ 0.47 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനം ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ശതമാനം ആണ്.


Also Read: Mannarasala Ayilayam: മണ്ണാറശാല ആയില്യം ഇന്ന്; എഴുന്നള്ളത്തും വിശേഷാൽ പൂജയും ഇല്ല 


കൊറോണ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 105.43 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇതുവരെ 60.70 സാമ്പിളുകളാണ് പരിശോധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക