India covid update | രാജ്യത്ത് വീണ്ടും കോവിഡ് ബാധ വർധിക്കുന്നു; 24 മണിക്കൂറിനിടെ 16,764 കേസുകൾ റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 34,838,804 ആയി ഉയർന്നു.
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. 16,764 കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകളിൽ വർധനവാണ് കാണിക്കുന്നത്. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 34,838,804 ആയി ഉയർന്നു.
91,361 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.36 ശതമാനം ആണ്. ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അത്കൂടാതെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും രോഗബാധ വൻ തോതിൽ പടരുന്നുണ്ട്. ഡൽഹിയിൽ ഒമിക്രോൺ കോവിഡ് വകഭേദം അതിവേഗത്തിലാണ് വ്യാപിക്കുന്നത്. സമൂഹവ്യാപനത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ALSO READ: Omicron | വൈറസിന്റെ റീ പ്രൊഡക്ഷൻ വാല്യു 1.22 ആയി; കോവിഡ് വ്യാപനത്തിൽ ആശങ്ക
മഹാരാഷ്ട്രയിൽ ഇപ്പോൾ ആശങ്കജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ആദ്യ രണ്ട് കോവിഡ് തരംഗങ്ങളിലും അതിരൂക്ഷമായി കോവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
അതിനിടെ മഹാരാഷ്ട്രയിലെ പിംപ്രി-ചിന്ച്ച്വാദിൽ നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരിശോധനയിൽ ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 28 നാണ് ഇയാൾ മരിച്ചത്. എന്നാൽ മരണ കാരണം ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെ വൈറസിന്റെ റീ പ്രോഡക്ഷൻ വാല്യു (ആർ വാല്യു) 1.22 ആയി. ആർ വാല്യു ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപനം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്. വൈറസ് ബാധിച്ച 10 പേരിൽ നിന്ന് ശരാശരി എത്ര പേർക്ക് കോവിഡ് പകരുമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്. ആർ വാല്യു ഒന്ന് ആണെങ്കിൽ കോവിഡ് ബാധിച്ച ഓരോ പത്ത് പേരും പത്ത് പേർക്ക് കൂടി വൈറസിനെ വ്യാപിപ്പിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...