India Covid Update: കോവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,935 പുതിയ കേസുകൾ
India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 16,935 പുതിയ കോവിഡ് കേസുകളും 50 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,44, 264 സജീവ കേസുകൾ ഉൾപ്പെടെ 4,37,67,534 ആയി. അതുപോലെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,25,760 ആയിട്ടുണ്ട്.
ന്യൂഡൽഹി: India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 16,935 പുതിയ കോവിഡ് കേസുകളും 50 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,44, 264 സജീവ കേസുകൾ ഉൾപ്പെടെ 4,37,67,534 ആയി. അതുപോലെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,25,760 ആയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രതിദിന അണുബാധ നിരക്ക് 6.48 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,609 പേര് രോഗത്തിൽ നിന്നും സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4,30,97,510 ആയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 4,46,671 ആളുകൾക്ക് വാക്സിനേഷനും നൽകിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊറോണ വാക്സിനേഷൻ 200 കോടി കവിഞ്ഞു.
വെറും 18 മാസത്തിനുള്ളിൽ രണ്ട് ബില്യൺ വാക്‌സിൻ ഡോസുകൾ നൽകുന്ന രാജ്യമെന്ന നേട്ടം കൈവരിച്ചുകൊണ്ട് ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.
സിനിമാ നിർമ്മാണത്തിനെന്ന പേരിൽ തട്ടിപ്പ്; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്
പാലക്കാട്: സിനിമാ നിർമ്മാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണ് ഇവർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. മുമ്പും നിരവധി വിവാദങ്ങൾ ബാബുരാജിനെതിരെ ഉയർന്നിട്ടുണ്ട്.
പരാതിയിൽ പറയുന്നത് കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ്. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത് തൃശൂരിലും കൊച്ചിയിലുമായിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
എന്നാൽ ഇതുവരെ പണം തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാൽ പരാതി ഒറ്റപ്പാലം പോലീസിനു കൈമാറുകയായിരുന്നു. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം ആരംഭിച്ചതായാലും പോലീസ് അറിയിച്ചു.
നേരത്തെ മൂന്നാറിൽ ഭൂമിപാട്ടക്കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് നേര്യമംഗലം സ്വദേശി അരുൺ കുമാറിന് പാട്ടത്തിനു നൽകി 40ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രതിമാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനൻസും നൽകാമെന്ന കരാറിലാണ് റിസോർട്ട് നൽകിയത്. എന്നാൽ കൈയേറ്റ ഭൂമിയിലാണെന്നതിനാൽ റിസോർട്ട് പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതി വന്നെന്നും കരുതൽ ധനം തിരിച്ചു ചോദിച്ചിട്ടു നൽകിയില്ലെന്നും അരുൺ കുമാർ പിന്നീട് പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...