ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,528 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 49 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,25,709 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയം ഞായറാഴ്ച (ജൂലൈ 17, 2022) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കേസുകൾ 1,43,449 ആണ്. 17,790 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 4,30,81,441 ആയി. മരണനിരക്ക് 1.20 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 2,689 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം അണുബാധകളുടെ 0.33 ശതമാനം സജീവ കേസുകളാണെന്നും ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.47 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് ഡോസുകളുടെ എണ്ണം ഞായറാഴ്ച രാവിലെ എട്ട് മണിക്ക് 199.98 കോടി കവിഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.23 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.55 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
COVID19 | India records 20,528 new cases & 49 deaths in the last 24 hours; Active caseload at 1,43,449
199.98 cr total vaccine doses administered so far under the nationwide vaccination drive. pic.twitter.com/gHFyDoOGAd
— ANI (@ANI) July 17, 2022
കേരളത്തിലാണ് നിലവിൽ കോവിഡ് മരണം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. 17 കോവിഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ എട്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ ആറ്, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ മൂന്ന് വീതവും അസം, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ബിഹാർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പോണ്ടിച്ചേരി, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ വീതവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...