ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് സി ചെയ്തത് 18,346 പുതിയ കേസുകൾ മാത്രമാണ്. കഴിഞ്ഞ 209 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


രാജ്യത്ത് 3,38,53,048 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3,31,50,886 പേർ രോഗമുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 29,639 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 2,52,902 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.


Also Read: Covid-19: 29 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, 27 പേരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ... !!


പ്രതിദിന രോഗികളുടെ എണ്ണത്തിലെ കുറവ് സൂചിപ്പിക്കുന്നത് കൊറോണ പ്രതിരോധത്തിൽ രാജ്യം നിർണായക നേട്ടം സ്വന്തമാക്കിയെന്നാണ്.


റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളിൽ 8850 കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്. രാജ്യത്തിന്റെ കൊറോണ പ്രതിരോധം മികച്ചതാണെന്ന് ടിപിആർ ശതമാനവും വ്യക്തമാക്കുന്നു.


Also Read: Education Loan: വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ! 


97.93 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിവാര ടിപിആർ 1.66 ശതമാനമാണ്. കഴിഞ്ഞ 102 ദിവസമായി ടിപിആർ മുന്നിൽ താഴെയായി തുടരുകയാണ്. 1.61 ആണ് പ്രതിദിന ടിപിആർ. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 91,54,65,826 പേർക്കാണ് പ്രതിരോധ വാക്‌സിൻ ഡോസുകൾ നൽകിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.