ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,58,089 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 385 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,86,451 ആയി ഉയർന്നു. സജീവ കേസുകൾ 16,56,341 ആണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 1,05,964 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ന് 1,51,740 പേർ രോ​ഗമുക്തരായി. ഇതോടെ രോ​ഗമുക്തരായവരുടെ ആകെ എണ്ണം 3,52,37,461 ആയി. അതേസമയം ദേശീയ റിക്കവറി നിരക്ക് 94.27 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.


ALSO READ: Covid Vaccination: ബുധനാഴ്ച മുതൽ കുട്ടികൾക്കായി സ്‌കൂളുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കും


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 466 പുതിയ ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,209 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.41 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.


രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 157.2 കോടി വാക്സിൻ ഡോസുകൾ നൽകി. അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് വാക്സിനേഷൻ പൊതുതാൽപര്യമുള്ളതാണെന്നും എന്നാൽ വാക്സിനേഷൻ നൽകാൻ ആരെയും നിർബന്ധിക്കാനാവില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വികലാംഗർക്ക് അവരുടെ താമസസ്ഥലത്ത് എത്തി പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.