India covid update | രാജ്യത്ത് 2,85,914 പുതിയ കോവിഡ് കേസുകൾ; 665 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു
പുതിയ കേസുകളിൽ ചൊവ്വാഴ്ചത്തേക്കാൾ 11.7 ശതമാനം വർധനവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണ്.
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ കേസുകളിൽ ചൊവ്വാഴ്ചത്തേക്കാൾ 11.7 ശതമാനം വർധനവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണ്.
24 മണിക്കൂറിനിടെ 665 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 22,23,018 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,99,073 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,63,58,44,536 കോവിഡ് വാക്സിനേഷൻ ഡോസുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...