Covid update India | രാജ്യത്ത് 3,06,064 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; സജീവ കോവിഡ് കേസുകൾ 22,49,335 ആയി
രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 22,49,335 ആയി ഉയർന്നു.
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 22,49,335 ആയി ഉയർന്നു.
14,74,753 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 20.75 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.03 ശതമാനം ആയി ഉയർന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ. 24 മണിക്കൂറിനിടെ രാജ്യത്ത് 439 മരണങ്ങളും 2,43,495 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.
അതേസമയം, രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 162.26 കോടി വാക്സിൻ ഡോസുകൾ നൽകി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 13.83 കോടിയിലധികം വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്റ്റോക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...