India Covid Update: രാജ്യത്ത് 37,875 പുതിയ കോവിഡ് രോഗികൾ, പ്രതിദിന കേസുകളിൽ മുൻപിൽ കേരളം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗമുക്തി നേടിയത് 39,114 പേരാണ്. 3,22,64,051 പേരാണ് കോവിഡിൽ നിന്നും ഇതുവരെ രോഗമുക്തി നേടിയത്.
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37, 875 പേർക്ക് പുതിയതായി കോവിഡ് (Covid 19) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,30,96,718 ആയി ഉയർന്നു.
നിലവിൽ 3,91,256 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് (Covid Active cases). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗമുക്തി (Covid Recovery) നേടിയത് 39,114 പേരാണ്. 3,22,64,051 പേരാണ് കോവിഡിൽ നിന്നും ഇതുവരെ രോഗമുക്തി നേടിയത്. 369 മരണം (Death) കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,41,411 ആയി.
Also Read: India Covid Update: രാജ്യത്ത് 24 മണിക്കൂറിൽ 31,222 പുതിയ രോഗികള്‍; പകുതിയിലധികവും കേരളത്തിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625പേർക്ക് കോവിഡ് വാക്സീൻ (Covid Vaccine) നൽകി. ഇതുവരെ 70,75,43,018 കോടി ഡോസ് (Dose) വാക്സിനുകൾ രാജ്യത്തുടനീളം നൽകിയതായി സർക്കാർ (Government) അറിയിച്ചു.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ (സെപ്റ്റംബർ 7) മാത്രം രോഗം സ്ഥിരീകരിച്ചത് 25,772 പേർക്കാണ്. 15.87 ആണ് നിലവിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേര്‍ രോഗമുക്തി നേടി.
അതിനിടെ കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ അവസാനം വരെ ഒഴിവാക്കണമെന്ന് കർണാടക (Karnataka) സർക്കാർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്.
Also Read: Karnataka: കേരളത്തിലേക്കുള്ള യാത്രകൾ ഒക്ടോബർ അവസാനം വരെ ഒഴിവാക്കണമെന്ന് നിർദേശിച്ച് കർണാടക സർക്കാർ
അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാരിൻ്റെ അഭ്യർത്ഥന. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...