India Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 38,948 പുതിയ കേസ്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 38,948 പുതിയ കേസുകൾ. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കൊറോണ രോഗികളുടെ എണ്ണം 8.5 ശതമാനം കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.
ന്യുഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 38,948 പുതിയ കേസുകൾ. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കൊറോണ രോഗികളുടെ എണ്ണം 8.5 ശതമാനം കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,30,27,621 ആയി. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെയും കേരളത്തിലാണ് (Kerala Covid Updates) എന്നതാണ് വലിയൊരു ആശങ്ക. ഇന്നലെ കേരളത്തിൽ 26,701 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 219 മരണം കൊവിഡ് (Covid19) മൂലമാണെന്ന് സ്ഥിരീകരിച്ചതിലൂടെ ആകെ മരണം 4,40,752 ആയതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. കൂടാതെ രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
43,903 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായത്. ഇതോടെ 3,21,81,995 പേർ ഇതുവരെ രോഗമുക്തി നേടി. 4,04,874 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
Also Read: Kerala COVID Update : ഇന്ന് 26,000ത്തിൽ അധികം കോവിഡ് കേസുകൾ, TPR 18 ശതമാനത്തിന് അരികിൽ
കൊറോണ പ്രതിരോധ വാക്‌സിനേഷനും രാജ്യത്ത് പുരോഗമിക്കുകയാണ്. 68,75,41,762 പേർ ഇതുവരെ പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...