ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 39,796 കൊവിഡ് കേസുകൾ.  ഇന്നലെ റിപ്പോർട്ട് ചെയ്തതിലും 7.6 % കുറവ് പ്രതിദിന കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3.05 കോടിയായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: TPR താഴുന്നില്ല; നിയന്ത്രണങ്ങൾ തുടരുമോയെന്ന കാര്യം തീരുമാനിക്കാൻ ഉന്നത യോഗം ചേരും 
 


നിലവില്‍ 4,82,071 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരു ദിവസം 723 പേർക്കാണ് ജീവഹാനി സംഭവിച്ചത്.  ഇതോടെ ആകെ മരണം 402728 ആയി. ഇന്നലെ മാത്രം 42,352 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,97,00,430 ആയിട്ടുണ്ട്.


ഇന്നലെ മാത്രം 15,22,504 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ജൂലൈ നാലു വരെ ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 41,97,77,457 ആയിട്ടുണ്ട്.