India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; മരണ നിരക്കിലും നേരിയ ആശ്വാസം
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 153,485 കേസുകളാണ്.
ന്യുഡൽഹി: രാജ്യത്ത് ആശ്വാസം പകര്‍ന്നുകൊണ്ട് കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 153,485 കേസുകളാണ്.
അതായത് കഴിഞ്ഞ 50 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,80,47,534 ആയിട്ടുണ്ട്. ഇതിൽ 2,56,92,342 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 20,26,092 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
Also Read: Shocking Video: യുപിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്നും നദിയിലേക്ക് എറിഞ്ഞു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂവായിരത്തോളം കൊവിഡ് (Covid19) മരണങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അത് വലിയ ആശ്വാസമാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 3,128 ആണ്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,29,100 ആയി ഉയർന്നിട്ടുണ്ട്.
കോവിഡ് പരിശോധനകളും നല്ലരീതിയിൽ തന്നെ നടക്കുന്നുണ്ട്. ഇന്നലെവരെ രാജ്യത്ത് 34,48,66,883 കൊവിഡ് പരിശോധനകളാണ് നടന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നൽകുന്ന കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം 16,83,135 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
രാജ്യത്ത് കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് പ്രതിദിന കൊവിഡ് (Covid19) കേസുകൾ കൂടുതൽ. അതിൽ മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്ര എന്നിവയാണ് ഉൾപ്പെടുന്നത്. മാത്രമല്ല കൊവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...