ന്യൂഡല്‍ഹി: മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാമിന്‍റെ എണ്‍പത്തിഎട്ടാം ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിവുള്ളതും പ്രാപ്തിയുള്ളതുമായ ഒരു ഇന്ത്യയെയാണ് കലാം സ്വപ്നം കണ്ടതെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി തന്റേതായ സംഭാവനകളും അദ്ദേഹം രാജ്യത്തിന്‌ നല്‍കിയെന്നും. അദ്ദേഹത്തിന്‍റെ ജീവിതവും ആദര്‍ശവും എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മാത്രമല്ല കലാമിന്‍റെ ജന്മദിനത്തില്‍ രാജ്യം ഒന്നടങ്കം ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 


 



 


രാജ്യത്തിന്‍റെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു അവുള്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനില്‍ നിന്ന് രാഷ്ട്രപതിയിലേക്കുള്ള അദ്ദേഹത്തിന്‍റെ മാറ്റം വളരെ വലുതായിരുന്നു.


കര്‍ക്കശക്കാരനായ മിസൈല്‍മാനില്‍ നിന്നും നയതന്ത്രജ്ഞനായ രാഷ്‌ട്രപതിയായിരുന്നു അദ്ദേഹം. അദ്ദേഹം രാഷ്‌ട്രപതിയായി സേവനം അനുഷ്ടിച്ചത് 2002-2007 കാലഘട്ടത്തിലാണ്. 


1931 ല്‍ തമിഴ്നാട്ടിലെ രമേശ്വരത്താണ് കലാമിന്‍റെ ജനനം. അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ 'സ്വപ്നം' എന്ന വാക്കാണ്‌ അദ്ദേഹം അധികവും ഉപയോഗിച്ചിരിക്കുന്നത്.


അദ്ദേഹത്തിന്‍റെ മരണം അദ്ദേഹം ആഗ്രഹിച്ചപോലെയായിരുന്നു. 2015 ജൂലൈ 27 ന് ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മാനേജ്‌മെന്റില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ കലാം കാലാതീതനാവുകയായിരുന്നു.