ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക്‌ വിമാനം വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് വിമാനമാണ് ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലാഭ് സെക്ടറില്‍ എഫ് - 16 വിമാനമാണ് ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടത്. 


അതേസമയം, പാക്കിസ്ഥാന്‍ പ്രകോപനം തിടരുന്ന സാഹചര്യത്തില്‍, പാക്‌ വിമാനങ്ങള്‍ കണ്ടാലുടന്‍ വെടിവച്ചിടാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. 


എന്നാല്‍, 3 പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കുകയും ചെയ്തു. നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ആക്രമണവും നടത്തിയതായാണ് റിപ്പോര്‍ട്ട്.


പാക്കിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ എത്തിയത് കാശ്മീരിലെ നൗഷേര സെക്ടറിലാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ബോംബ്‌ വര്‍ഷിച്ചതയാണ് റിപ്പോര്‍ട്ട്‌. പാക്കിസ്ഥാന്‍റെ 3 യുദ്ധവിമാനങ്ങളെ തുരത്തിയെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.


പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കശ്മീരിലെ വിമാനത്താവളങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നാല് വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട് വിമാനത്താവളങ്ങളാണ് അടച്ചത്.