World Press Freedom: മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ വീണ്ടും പിന്നിലേക്ക് പായുന്നു, എന്തിനും ഏതിനും പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുന്ന ഇന്ത്യയുടെ അവസ്ഥ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പിന്നില്‍ 161-ാമതാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത....!! 


COMMERCIAL BREAK
SCROLL TO CONTINUE READING

കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം അതായത്, 2022 ൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 റാങ്ക് താഴേക്ക് പോയി. 


Also Read:  Wrestlers Protest Update: ആദ്യം വിമര്‍ശനം പിന്നെ സാന്ത്വനം, ഗുസ്തി താരങ്ങളുടെ സമരവേദിയില്‍ പിടി ഉഷ


180 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക പുറത്തുവിട്ടത്. ഈ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ സ്ഥാനം നേടിയെടുത്തിരിയ്ക്കുന്നത്  പാക്കിസ്ഥാനാണ്. അതായത്, ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നോട്ട് പോയിരിയ്ക്കുന്നു.  


Also Read:  Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5ന്, ഗ്രഹണം എപ്പോൾ സംഭവിക്കും? ഇന്ത്യയില്‍ ദൃശ്യമാകുമോ? അറിയാം 
 


ആഗോള മാധ്യമ നിരീക്ഷകരായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് (Reporters Without Borders - RSF) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം 2022 ൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 റാങ്ക് പിന്നിലേയ്ക്ക് നീങ്ങി അഫ്‌ഗാനിസ്ഥാനും പാക്കിസ്ഥാനും പിന്നില്‍  161-ാമത് എത്തി. 


അതേസമയം, കഴിഞ്ഞ വർഷം 157-ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്‍ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തി 150-ാം സ്ഥാനത്തേക്ക് ഉയർന്നു, അതായത് ഇന്ത്യയുടെ സ്ഥാനം പിടിച്ചെടുത്തു. . 152-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍, 135ാം സ്ഥാനത്ത് ശ്രീലങ്കയും, ഭൂട്ടാന്‍ 90-ാം സ്ഥാനത്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.


ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ആദ്യ മൂന്ന് സ്ഥാനം നിലനിർത്തിയപ്പോൾ, വിയറ്റ്നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയിരിയ്ക്കുന്നത്. 


റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എല്ലാ വർഷവും മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ആഗോള റാങ്കിംഗ് പുറത്തിറക്കുന്നു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര എൻജിഒ ആയ ആർഎസ്എഫ് ആണ് എല്ലാ വർഷവും ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന് ഐക്യരാഷ്ട്രസഭയുമായി കൂടിയാലോചനാ പദവിയുമുണ്ട്.


ലോകത്തെ 180 രാജ്യങ്ങളിൽ മാധ്യമങ്ങൾക്കുള്ള സ്ഥാനവും സ്വാതന്ത്ര്യവും താരതമ്യം ചെയ്യുകയാണ് സൂചികയുടെ പ്രധാന ലക്ഷ്യം. എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിന്‍റെ ലക്ഷ്യം കഴിഞ്ഞ കലണ്ടർ വർഷത്തിൽ 180 രാജ്യങ്ങളിലേയും പ്രദേശങ്ങളിലേയും പത്രപ്രവർത്തകരും മാധ്യമങ്ങളും ആസ്വദിച്ചിരുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ നിലവാരം താരതമ്യം ചെയ്യുക എന്നതാണ്.


ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നോട്ട് പോകുന്ന അവസരത്തില്‍ വലിയ ഒരു വസ്തുതയിലേയ്ക്കാണ് ഈ പട്ടിക വിരല്‍ ചൂണ്ടുന്നത്....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.