Nitin Gadkari: ഇന്ത്യയില്‍ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുമോ? നിതിൻ ഗഡ്കരി എന്താണ് പറയുന്നത്?
Nitin Gadkari: പരിസ്ഥിതി പ്രവർത്തകർ ഗ്രീൻ മൊബിലിറ്റി സംരംഭങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്, പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് മാറേണ്ടത് ഇന്നിന്‍റെ ആവശ്യകതയാണ്, ഗഡ്കരി പറഞ്ഞു.
New Delhi: ഇന്ത്യയുടെ വാഹന മേഖലയില്‍ മാറ്റങ്ങള്‍ക്കുള്ള സൂചന നല്‍കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായി നിർത്തലാക്കി കൂടുതൽ പരിസ്ഥിതി സൗഹൃദ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സുപ്രധാന പരിവർത്തനത്തിനുള്ള സൂചനകള്‍ അദ്ദേഹം പങ്കുവച്ചു.
Also Read: Shani Gochar 2024: 3 ദിവസങ്ങള്‍ക്ക് ശേഷം ശനി ദേവന്‍ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, സമ്പത്ത് വര്‍ഷിക്കും!!
വരും വര്‍ഷങ്ങളില്‍ എല്ലാ പെട്രോൾ, ഡീസൽ വാഹനങ്ങളും ഇന്ത്യൻ റോഡുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഗഡ്കരി പറഞ്ഞു. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ് ടി കുറയ്ക്കുക, ഇന്ത്യയിലെ 36 കോടിയിലധികം പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെക്കുറിച്ച് PTI യ്ക്ക് നൽകിയ അഭിമുഖത്തിൽ കേന്ദ്രമന്ത്രി ഗഡ്കരി പങ്കുവെച്ചു.
Also Read: Sanjay Singh Bail: 6 മാസത്തെ ജയില്‍ വാസത്തിന് ശേഷം AAP നേതാവ് സഞ്ജയ് സിംഗിന് ജാമ്യം
എന്നാല്‍, ഇന്ത്യയ്ക്ക് പെട്രോൾ, ഡീസൽ കാറുകൾ പൂർണ്ണമായും ഒഴിവാക്കാനാകുമോ എന്ന ചോദ്യത്തിന്, ഇത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ലെന്നായിരുന്നു ഗഡ്കരി നല്‍കിയ മറുപടി.
വാഹന ഗതാഗത മേഖലയില്‍ രാജ്യം സുപ്രധാന പരിവർത്തനത്തിന്‍റെ പാതയിലാണ് എങ്കിലും ഇതിന് അദ്ദേഹം ഒരു പ്രത്യേക സമയപരിധി നൽകിയില്ല.
ഗ്രീൻ മൊബിലിറ്റി സംരംഭങ്ങൾ
തന്‍റെ ഗ്രീൻ മൊബിലിറ്റി അജണ്ടയ്ക്ക് അനുസൃതമായി, ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി 5% ആയും ഫ്ലെക്സ്-ഇന്ധന എഞ്ചിനുകൾക്ക് 12% ആയും കുറയ്ക്കാൻ ഗഡ്കരി നിർദ്ദേശിച്ചു. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ സ്വീകരിക്കുന്നതിനും പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ജൈവ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ഫ്ലെക്സ് എന്‍ജിനുകളുള്ള മോട്ടോർസൈക്കിളുകളുടെ നിർമ്മാണം പര്യവേക്ഷണം ചെയ്യുന്നു. പരിസ്ഥിതി പ്രവർത്തകർ ഗ്രീൻ മൊബിലിറ്റി സംരംഭങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്, പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് മാറേണ്ടത് ഇന്നിന്‍റെ ആവശ്യകതയാണ് എന്നും ഗഡ്കരി പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ 100% പുനരുപയോഗ ഊർജത്തിലേക്ക് മാറേണ്ടത് അനിവാര്യമാണ്. 20 വര്‍ഷം മുന്‍പത്തെ വാഹന മേഖലയും ഇന്നത്തെ വാഹന മേഖലയും ഏറെ വ്യത്യസ്തമാണ്. ഇന്ന് നിരധി ആളുകള്‍
ഇലക്ട്രിക് കാറുകൾ ഉപയോഗിച്ചു തുടങ്ങിയിരിയ്ക്കുന്നു. മുന്‍പ് ഇത് അസാധ്യമാണെന്ന് ആളുകള്‍ പറഞ്ഞിരുന്നു, അവര്‍ തന്നെ ഇന്ന് അവരുടെ കാഴ്ചപ്പാടുകൾ മാറ്റിയിരിയ്ക്കുന്നു.
ഇന്ന് വാഹന നിര്‍മ്മാതാക്കള്‍ തന്‍റെ വാക്കുകള്‍ വിശ്വസിക്കുന്നു, ടാറ്റയും അശോക് ലെയ്‌ലാൻഡും ഹൈഡ്രജനിൽ ഓടുന്ന ട്രക്കുകൾ അവതരിപ്പിച്ചു. എൽഎൻജി/സിഎൻജി ഉപയോഗിച്ച് ഓടുന്ന ട്രക്കുകൾ ഉണ്ട്. രാജ്യത്തുടനീളം ബയോ-സിഎൻജിയുടെ 350 ഫാക്ടറികളുണ്ട്," ഇതെല്ലാം ഇന്നിന്‍റെ ആവശ്യകതല്‍ മനസിലാക്കി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതിന്‍റെ പ്രതിഫലമാണ്, ഗഡ്കരി പറഞ്ഞു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.