ചൈനീസ് അതിർത്തിയിൽ പുതിയ രണ്ട് റോഡുകൾ കൂടി ഇന്ത്യ നിർമ്മിക്കുന്നു
പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് തന്നെയാണ് മൂന്ന് റോഡുകളുടെയും നിര്‍മ്മാണ ചുമതല.
ന്യുഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ പുതിയ രണ്ട് റോഡുകൾ കൂടി ഇന്ത്യ നിർമ്മിക്കുന്നു. ഹിമാചൽ പ്രദേശിലെ പൂഹിനെയും ലഡാക്കിലെ ചുമാറിനേയും ബന്ധിപ്പിച്ച് ഒരെണ്ണവും ഉത്തരാഖണ്ഡിലെ ഹര്‍സിലിനേയും ഹിമാചലിലെ കര്‍ചാമിനേയും ബന്ധിപ്പിക്കുന്ന മറ്റൊന്നുമാണ് ഇന്ത്യ നിർമ്മിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന എയര്‍സ്ട്രിപ്പായ കിഴക്കന്‍ ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയ്ക്ക് പുറമേയാണ് ഈ റോഡ് നിര്‍മ്മാണവും. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യവുമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയ്ക്കാണ് ഇങ്ങനൊരു പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോകുന്നത്.
Also read: സെപ്റ്റംബർ 25 മുതൽ മറ്റൊരു കർശന lock down, സത്യമോ അതോ കിംവദന്തിയോ?
പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് തന്നെയാണ് മൂന്ന് റോഡുകളുടെയും നിര്‍മ്മാണ ചുമതല. പുതുതായി നിർമ്മിക്കുന്ന റോഡിന് 150 കിലോമീറ്റർ നീളം വരുമെന്നാണ് റിപ്പോർട്ട്. ഇതിനായി 2,500 കോടി മുതല്‍ 3000 കോടിവരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് റോഡ് നിർമ്മാണം.
Also read: കോവിഡ് വാക്സിൻ നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കാകും: ബില്‍ ഗേറ്റ്‌സ്
ഈ സംവിധാനം സൈന്യത്തിന് എല്‍എസിയ്ക്ക് (Line of Actual Control) അരികിലേക്ക് വേഗത്തില്‍ എത്തുവാനും കൂടുതല്‍ സൈനിക വിന്യാസം എളുപ്പത്തില്‍ സാധ്യമാക്കാനും കഴിയുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ പൂഹില്‍ നിന്നും ചുമാറില്‍ എത്താന്‍ 720 കിലോമീറ്റർ താണ്ടണം. ഇതിന് ഏകദേശം 20 മണിക്കൂര്‍ വേണം. ഹര്‍സില്‍ മുതല്‍ കര്‍ചാം വരെയുള്ള 450 കിലോമീറ്റർ താണ്ടാൻ 16 മണിക്കൂര്‍ യാത്രവേണ്ടിവരും.
Also read: സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം...
എല്‍എസിയില്‍ നിന്നും 18 കിലോമീറ്റർ ദൂരെയായ പൂഹ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന നഗരമാണ്. എന്നാല്‍ പ്രധാന മിലിട്ടറി പോസ്റ്റ് കിടക്കുന്നത് പാംഗോംഗ് സോയുടെ തെക്കു കിഴക്കന്‍ പ്രദേശമായ ചുമാറിലും. ഈ പാത വരുന്നതോടെ ഹിമാചലില്‍ നിന്നും ലഡാക്കിലേക്കും എല്‍എസിയിലേക്കും എളുപ്പത്തില്‍ സൈന്യത്തിന് കടന്നുവരാനാകും എന്നാണ് കണക്കാക്കുന്നത്.