മന്ത്രങ്ങൾ ഉരുവിടുന്നത് മനസ്സിന് ഏകാഗ്രതയും ശാന്തിയും ലഭിക്കുന്നതിന് ഒരു ഉത്തമ മാർഗ്ഗമാണ്.
ചിലമന്ത്രങ്ങൾ നാം ഉരുവിടുന്നതിന് മുൻപ് ഗുരുവിന്റെ ഉപദേശം അത്യാവശ്യമാണ് അതായത് ഗുരുവിന്റെ ഉപദേശത്തോടെയും അനുഗ്രഹത്തോടെയും വേണം ആ മന്ത്രങ്ങൾ ഉരുവിടാനെന്ന് സാരം.
എന്നാൽ എല്ലാ മന്ത്രങ്ങളും ചൊല്ലുന്നതിന് മന്ത്രദീക്ഷ ആവശ്യമില്ല. അങ്ങനെയുള്ള മന്ത്രങ്ങളെയാണ് സിദ്ധ മന്ത്രങ്ങൾ എന്ന് പറയുന്നത്. ഇത്തരം മന്ത്രങ്ങൾ നമുക്ക് ദിവസേന ജപിക്കുന്നതിന് ഉപയോഗിക്കാം.
Also read: തൊഴിൽ സംബന്ധമായ ദുരിതങ്ങൾ വേട്ടയാടുന്നുവോ? പരിഹാരമുണ്ട്.. !
ഈ മന്ത്രങ്ങൾ മനസ്സിന് ശാന്തിയ്ക്കും കാര്യ വിജയങ്ങൾക്കും നല്ലതാണ്. ഇവയൊക്കെയാണ് ആ മന്ത്രങ്ങൾ...
1. ഓം ശ്രീ മഹാ ഗണപതയേ നമ:
2. ഓം നമ:ശിവായ
3. ഹരി ഓം
4. ഓം നമോ ഭഗവതേ വാസുദേവായ
5. ഓം നമോ നാരായണായ
6. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ