UNESCO World Heritage Committee: യുനെസ്കോയുടെ ലോക പൈതൃക സമിതിയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ. യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ 46-ാമത് സെഷൻ ആണ് ഇന്ത്യയില്‍ നടക്കുന്നത്.  ഇത് ആദ്യമായാണ് ഇന്ത്യ ലോക പൈതൃക സമിതിയുഎ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  AAP-Congress Seat Sharing: എഎപി-കോൺഗ്രസ് സീറ്റ് വിഹിതം, തീരുമാനം ഉടന്‍; സഖ്യത്തിൽ ആശയക്കുഴപ്പമെന്ന് ബിജെപി
 
ജൂലൈ മാസത്തിലാണ് യുനെസ്കോയുടെ ലോക പൈതൃക സമിതി സമ്മേളനം നടക്കുക. ചരിത്രപരമായ ഈ വാര്‍ത്ത യുനെസ്‌കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ശ്രീ. വിശാൽ വി ശർമ്മയാണ് മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്തിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിന്‍റെ സുപ്രധാന സന്ദർഭം എന്നാണ് അദ്ദേഹം ഈ വാര്‍ത്തയെ വിശേഷിപ്പിച്ചത്. 


Also Read: Flipkart Layoffs: 7% ജീവനക്കാരെ പിരിച്ചു വിടാന്‍ ഫ്ലിപ്പ്കാർട്ട് 


ജൂലൈയിൽ നടക്കുന്ന അഭിമാനകരമായ ലോക പൈതൃക സമിതി സമ്മേളനം പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ആഗോള ചർച്ചകളുടെ പ്രഭവകേന്ദ്രമായിരിക്കും ന്യൂഡൽഹി. ലോകത്തിന്‍റെ സാംസ്കാരികവും പ്രകൃതിദത്തവുമായ സമ്പത്തുകൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഈ സുപ്രധാന ഉത്തരവാദിത്തം അടിവരയിടുന്നു, അദ്ദേഹം പറഞ്ഞു.  


ന്യൂഡൽഹിയിൽ സെഷൻ സംഘടിപ്പിക്കാനുള്ള തീരുമാനം ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിന് അടിവരയിടുന്നു, ആഗോള വേദിയിലെ ചർച്ചകൾക്ക് അനുയോജ്യമായ പശ്ചാത്തലം നൽകുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  


യുനെസ്‌കോ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം 2024 ജൂലൈ 21 മുതൽ ജൂലൈ 31 വരെ നടക്കാനിരിക്കുന്ന 46-ാമത് സെഷൻ ഇന്ത്യയിൽ നടത്താൻ ലോക പൈതൃക സമിതി അതിന്‍റെ 19-ാം സെഷനിൽ തീരുമാനമെടുത്തിരിയ്ക്കുകയാണ്.  


21 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ലോക പൈതൃക സമിതി. ഇത് യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലേയ്ക്ക് പുതിയ കൂട്ടിച്ചേർക്കലുകൾ വിലയിരുത്തി നടപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. കൂടാതെ, കാലഹരണം  പോലുള്ള വെല്ലുവിളികൾ നേരിടുന്ന നിലവിലുള്ള സ്മാരകങ്ങള്‍ക്കായി സംരക്ഷണ നടപടികൾ നടപ്പിലാക്കുന്നതിനും ലോക പൈതൃക സമിതി മേൽനോട്ടം വഹിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.