Visa Services: കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ച് ഇന്ത്യ
Canadian citizens: എൻട്രി വിസ, ബിസിനസ് വിസ, കോൺഫറൻസ് വിസ, മെഡിക്കൽ വിസ എന്നിവയാണ് പുഃനസ്ഥാപിച്ചത്.
ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്ത്യ എൻട്രി വിസ, ബിസിനസ് വിസ, കോൺഫറൻസ് വിസ, മെഡിക്കൽ വിസ എന്നിവയാണ് പുഃനസ്ഥാപിച്ചത്. വ്യാഴാഴ്ച മുതൽ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യ - കാനഡ ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യയിലേക്ക് കനേഡിയൻ പൗരന്മാർക്കുള്ള വിസാ സർവീസ് നിർത്തിവച്ചിരുന്നു. തുടർന്ന് ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടിരുന്നു.
ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജറെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്റുമാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു.
സമയപരിധിക്കിടെ ഇന്ത്യയിൽ നിന്ന് നിരവധി കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു
ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ന്യൂഡൽഹിക്ക് പുറത്തായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ക്വാലാലംപൂരിലേക്കും സിംഗപ്പൂരിലേക്കുമായി സ്ഥലം മാറ്റി. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട നയതന്ത്ര തർക്കങ്ങൾക്കങ്ങൾക്ക് പിന്നാലെയാണ് നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റിയത്.
ഒക്ടോബർ പത്തിനകം ഏകദേശം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ലണ്ടൻ ആസ്ഥാനമായുള്ള പത്രമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സമയപരിധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy