ശ്രീനഗര്‍: ചൈനീസ് സൈന്യവുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ലഡാക്ക് അതിര്‍ത്തിയുടെ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ ഭാഗമായി പ്രദേശത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആദ്യഘട്ടത്തില്‍ 54 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നാണ് വിവരം.


പദ്ധതി പ്രകാരം നുബ്ര പ്രദേശത്ത് ഏഴ് മൊബൈല്‍ ടവറുകളും, ലേയില്‍ 17 ടവറുകളും നിര്‍മ്മിക്കും. സന്‍സ്‌കറില്‍ 11 ടവറുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഇതിന് പുറമേ കാര്‍ഗിലില്‍ 19 ടവറുകളും നിയന്ത്രണ രേഖയുടെ തൊട്ടടുത്തു കിടക്കുന്ന പ്രദേശമായ ദെമ്‌ചോക്കില്‍ ഒരു ടവറും നിര്‍മ്മിക്കും.


ചൈനയ്ക്ക് എട്ടിന്‍റെ പണി; 5000 കോടിയുടെ പദ്ധതി മരവിപ്പിച്ച് മഹാരാഷ്ട്ര


അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കുന്നത് ചൈനയെ വീണ്ടും ചൊടിപ്പിക്കും എന്നാണ് വിലയിരുത്തുന്നത്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതു വഴി അതിര്‍ത്തി മേഖലകള്‍ കൂടുതല്‍ സുഗമമായി ആശയ വിനിമയ സൗകര്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പ്രദേശത്തെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. സമാനമായ രീതിയില്‍ മൊബൈല്‍ ടവറുകളുടെ നിര്‍മ്മാണവും അതിവേഗം പൂര്‍ത്തിയാക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.


DRDO വ്യാജ തിരിച്ചറിയൽ കാർഡ്; NIA അന്വേഷണം തുടങ്ങിയതതോടെ പ്രമുഖർ അങ്കലാപ്പിൽ!


 


ഇന്ത്യാ -ചൈനാ അതിർത്തിയിൽ  32 റോഡുകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ  നേരത്തെ തീരുമാനിച്ചിരുന്നു. ആകെ 73 റോഡുകളുടെ നിർമ്മാണമാണ് ചൈന അതിർത്തിയിൽ നിലവിൽ ഇന്ത്യ നടത്തുന്നത്.


ബോർഡർ റോഡ്സ് ഓർഗനൈസേഷൻ - 61എണ്ണവും , സി പി ഡബ്ല്യൂ ഡി -12 എണ്ണം എന്നിങ്ങനെയാണ്  നിർമ്മാണത്തിന്റെ ചുമതല .
2014 -  2020 നും ഇടയിൽ 4764 കിലോമീറ്റർ റോഡുകളാണ് ഇന്ത്യ പുതിയതായി നിർമ്മിച്ചത്. 6 വലിയ തുരങ്കങ്ങളുടെ നിർമ്മാണവും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. റോഡ് നിർമ്മാണത്തിനുളള തുക 3300 കോടിയിൽ നിന്ന് 4600 കോടി രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.


മണിപ്പുരിൽ ബിജെപിയുടെ തന്ത്രപരമായ നീക്കം; ഹിമന്ദ ബിശ്വ ശർമ്മ കളത്തിലിറങ്ങി! 


റോഡ്️ നിർമ്മാണത്തിന് പുറമെ ടെലികോം , വിദ്യാഭ്യാസം , ആരോഗ്യം , ഊർജ്ജം എന്നീ മേഖലകളിലും വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുന്നതിനാണ് തീരുമാനം. അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ വലിയ പുരോഗതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 


സൈനിക നീക്കം വേഗത്തിലാവുക എന്നതിനപ്പുറം അതിർത്തി ഗ്രാമങ്ങളിൽ വികസനം എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്തായാലും ചൈനയുടെ ഭാഗത്ത് നിന്നുള്ള എതിർപ്പുകൾക്ക് പുല്ലു വില നൽകി കൊണ്ട് ഇന്ത്യ അതിർത്തിയിലെ റോഡ്, ടെലികോം തുടങ്ങി അടിസ്ഥാന സൗകര്യ വികസനവുമായി മുന്നോട്ട് പോവുകയാണ്.