ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ ഐഎഎന്‍എസ്-സീ വോട്ടര്‍ സ്നാപ് പോള്‍ സര്‍വ്വേയിലാണ് ഇന്ത്യക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള
തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലഡാക്കില്‍ 20 സൈനികര്‍ക്കുണ്ടായ വീരമൃത്യുവില്‍ പ്രതികാരം ചെയ്യണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും സര്‍വ്വേ വ്യക്തമാക്കുന്നു.


സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 89 ശതമാനം പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ വിശ്വാസം അര്‍പ്പിച്ചത്.


പാക്കിസ്ഥാനേക്കാള്‍ ചൈനയാണ് ഇന്ത്യയുടെ തലവേദനയെന്ന്‍ 68.3 പേര്‍ അഭിപ്രായപെട്ടു.


അതേസമയം 31.7 ശതമാനം പേര്‍ പാക്കിസ്ഥാനാണ് വലിയ ശത്രു എന്ന് അഭിപ്രായപെടുകയും ചെയ്തു.


ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് അറുപത് ശതമാനത്തിലധികം പേര്‍ വിശ്വസിക്കുന്നു.


അതേസമയം 39.8 ശതമാനം പേര്‍ ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കിയെന്നാണ് അഭിപ്രായ പെടുന്നത്.


പ്രതിപക്ഷത്തേക്കാള്‍ ജനം സര്‍ക്കാരിനെ വിശ്വസിക്കുന്നതായി സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.


Also Read:ചൈനയുടെ ധനസഹായം;കോണ്‍ഗ്രസ്‌ പ്രതിരോധത്തില്‍!


 


രാജ്യസുരക്ഷയുടെ കാര്യത്തില്‍ 73.6 ശതമാനം പേരാണ്,പ്രതിപക്ഷത്തെ വിശ്വസിക്കുന്നത് 16.7 ശതമാനം പേരാണ്.


ദേശസുരക്ഷയുടെ കാര്യത്തില്‍ 61.3 പേര്‍ രാഹുല്‍ ഗാന്ധിയെ വിശ്വാസം ഇല്ലെന്ന് അഭിപ്രായപെട്ടു.


38.7 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയില്‍ വിശ്വാസം രേഖപെടുത്തുകയും ചെയ്തു .